fifa

TOPICS COVERED

മുന്‍ ലോകകപ്പുകളിൽ നിന്ന് വ്യത്യസ്തമായ പുല്‍മൈതാനങ്ങളിലായിരിക്കും ഇക്കുറി ഫിഫ ലോകകപ്പ്. ശാസ്ത്രജ്ഞരും ഫിഫയും കൈകോര്‍ത്താണ് മൈതാനങ്ങളിലെ പുല്ല് തയ്യാറാക്കിയത്.  

ഓരോ വേദിയിലെയും സാഹചര്യങ്ങൾക്കനുസരിച്ച് പ്രത്യേകം പുൽത്തകിടികളാണ് തയാറാക്കുന്നത്. ജല ഉപയോഗം കുറഞ്ഞതും, കേടുപാടുകളിൽനിന്ന് അതിവേഗം പൂർവസ്ഥിതിയിലാകുന്നതുമായ ഇനങ്ങൾ, പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്. ഇതിനായി ഫിഫയും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കനേഡിയന്‍ കമ്പനിയാണ് DLF പിക്‌സീഡാണ് പുല്ല് തയ്യാറാക്കിയത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ്. പുൽവിത്ത് ഉൽപാദനത്തിന് അനുയോജ്യമായ കാലാവസ്ഥയുള്ള കാനഡയിലെ മാനിറ്റോബയിൽനിന്ന്, യുഎസിലേക്കും യൂറോപ്പിലേക്കും വിത്തുകൾ സ്ഥിരമായി കയറ്റുമതി ചെയ്യാറുണ്ട്.  ആദ്യമായാണ് മാനിറ്റോബയിലെ പുല്ലുകളില്‍ ഫുട്ബോളിലെ വിശ്വപോരാട്ടം അരങ്ങേറുന്നത്. 

ENGLISH SUMMARY:

FIFA World Cup 2026 will feature unique stadium grass developed through a collaboration between scientists and FIFA, optimizing pitches for specific venue conditions. This advanced turf technology aims for reduced water usage and rapid recovery from damage, showcasing significant investment by FIFA and highlighting the innovative approach to football playing surfaces for the upcoming global tournament.