ronaldo-3

നാൽപ്പത്തിയൊന്നാം വയസ്സിൽ ആറാം ലോകകപ്പിന് ഒരുങ്ങി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് ചൊവ്വാഴ്ച്ച ഉച്ചയോടെയാണ്  ‘28’ അംഗ ടീമിനെ പ്രഖ്യാപിച്ചത്. അന്തരിച്ച ഡിയോഗോ ജോട്ടയെയും ഉൾപ്പെടുത്തിയാണ്  ടീം പ്രഖ്യാപനം. കഴിഞ്ഞ വർഷം ജൂലൈയിൽ കാറപകടത്തിലാണ് ജോട്ട മരിച്ചത്. 

 

മാറ്റിയൂസ് ഫെർണാണ്ടസ്, റിക്കാർഡോ ഹോർട്ട, പെഡ്രോ ഗോൺസാൽവസ് തുടങ്ങിയ താരങ്ങളെ ഒഴിവാക്കി, നാല് ഗോൾകീപ്പർമാരെയും അഞ്ച് ഫുൾബാക്കുകളെയും ഉള്‍പ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ ടീം.  ചില പൊസിഷനുകളിൽ രണ്ടിൽ കൂടുതൽ കളിക്കാർ ആവശ്യമാണ്. അതുകൊണ്ടാണ് അഞ്ച് ഫുൾബാക്കുകളെ ടീമിൽ ഉള്‍പ്പെടുത്തിയതെന്ന് മാർട്ടിനെസ് പറഞ്ഞു. ഡിയോഗോ ഡാലറ്റ്, ജാവോ കാൻസലോ, മാത്യൂസ് നൂനസ് എന്നിവരുടെ ഓൾറൗണ്ട് മികവ് നിര്‍ണായകമാകും. ജാവൊ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, ഫ്രാൻസിസ്കോ ട്രിൻകാവോ എന്നിവർ മധ്യനിരയിൽ ആക്രമണത്തിന് ചുക്കാൻ പിടിക്കുമ്പോൾ വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങൾക്ക് റാഫേൽ ലിയോ, പെഡ്രോ നെറ്റോ, ഫ്രാൻസിസ്കോ കോൺസെയ്സാവോ എന്നിവർ കരുത്തുപകരും. അങ്കാറയുടെ  ഗോൾകീപ്പറായ റിക്കാർഡോ വെൽഹോ നാലാം ഗോള്‍കീപ്പറായി ടീമിനൊപ്പം യാത്ര ചെയ്യുമെങ്കിലും, റജിസ്റ്റർ ചെയ്ത മൂന്ന് കീപ്പർമാരിൽ ഒരാൾക്ക് പരുക്കേറ്റാൽ മാത്രമേ അദ്ദേഹത്തെ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്താനാകൂ.

 

സന്നാഹ മത്സരങ്ങളിൽ പോർച്ചുഗൽ ജൂൺ 6ന്  ചിലെയെയും ജൂൺ 10ന്  നൈജീരിയയെയും നേരിടും. ആദ്യ മത്സരത്തിന് കുറഞ്ഞത് അഞ്ച് ദിവസം മുൻപെങ്കിലും ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള പരിശീലന ക്യാംപിൽ ടീം റിപ്പോർട്ട് ചെയ്യണമെന്ന് ഫിഫ നിർദേശിച്ചിട്ടുണ്ട്. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ടൂർണമെന്റില്‍ നിലവിലെ നേഷൻസ് ലീഗ് ജേതാക്കളായ പോർച്ചുഗലിന്റെ ആദ്യ മത്സരം ജൂൺ 17-ന് ഹൂസ്റ്റണിലാണ്. ഗ്രൂപ്പ് കെ-യിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് എതിരാളികൾ. തുടർന്ന് ജൂൺ 23-ന് ഇതേ വേദിയിൽ ഉസ്ബക്കിസ്ഥാനെയും, ജൂൺ 27-ന് മയാമിയിൽ കൊളംബിയയെയും നേരിടും. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ഫിഫ ലോകകപ്പ്