ഫുട്ബോള്‍ ക്ലബുകളുടെ പ്ലെയിങ് ഇലവനില്‍ ഒരു പ്രാദേശിക യുവതാരമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കാന്‍ ഫിഫ ഒരുങ്ങുന്നു. കോണ്‍ഫെഡറേഷനുകളില്‍ നിന്ന് അനുകൂല നിലപാടാണ് ആദ്യഘട്ടത്തില്‍ ലഭിച്ചത്. തദ്ദേശീയരായ അണ്ടർ-20 അല്ലെങ്കിൽ അണ്ടർ-21 താരങ്ങളിൽ ഒരാളെയെങ്കിലും ക്ലബ്ബുകൾ കളത്തിലിറക്കണമെന്ന നിർണായക നിയമ ഭേദഗതിയാണ് ഫിഫ പരിഗണിക്കുന്നത്.
നിർദേശം പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ആറ് കോണ്ടിനെന്റൽ കോൺഫെഡറേഷനുകളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അക്കാദമിയിലോ റിസർവ് ടീമിലോ ഒതുങ്ങാതെ, പ്രാദേശികമായി വളർന്നുവരുന്ന യുവതാരങ്ങൾക്ക് സീനിയർ തലത്തിൽ സ്ഥിരമായി അവസരം ലഭിക്കാൻ ഈ നിയമം സഹായിക്കും. പുതിയ ചട്ടക്കൂടിന് കീഴിൽ ആരാണ് തദ്ദേശീയ താരം നിര്‍വചിക്കുന്നത് നിര്‍ണായകമാകും. നിയമം നടപ്പായാൽ, ആധുനിക ഫുട്ബോളിൽ ടീം തിരഞ്ഞെടുപ്പിൽ നടക്കുന്ന ഏറ്റവും വലിയ നേരിട്ടുള്ള ഇടപെടലുകളിൽ ഒന്നായി ഇത് മാറും.