ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ആവേശത്തിനൊപ്പം പുതിയ ലുങ്കി കലക്ഷനുകൾ വിപണിയിലിറക്കി പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ്. ‘Kitex Goal Line’ എന്ന പേരിലാണ് ഡിസൈനുകൾ വിപണിയില്‍ അവതരിപ്പിച്ചത്. പ്രീമിയം കോട്ടണിൽ നൂതന നെയ്ത്ത് സാങ്കേതികവിദ്യയോടെ തയ്യാറാക്കിയ ലുങ്കികൾ, ഫാൻ ഗാതറിങ്ങുകളില്‍ വേറിട്ട് നില്‍ക്കും. കേരളത്തിലെ കായികപ്രേമികളുടെ ഫുട്ബോൾ ലഹരിക്ക് വാണിജ്യ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്ബോൾ എഡിഷൻ ലുങ്കികൾ എത്തിച്ചിരിക്കുന്നതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു. ഫുട്ബോൾ സ്പെഷൽ എഡിഷൻ ലുങ്കികൾ എല്ലാ പ്രമുഖ ടെക്സ്റ്റൈല്‍ ഷോപ്പുകളിലും അന്ന-കിറ്റെക്സ് ഷോറൂമുകളിലും കമ്പനിയുടെ ഇ-കൊമേഴ്‌സ് വെബ്സൈറ്റിലും ലഭ്യമാണ്.