critiano-ronaldo

TOPICS COVERED

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽമേരിയയിൽ ഓഹരി സ്വന്തമാക്കി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ 25 ശതമാനം ഓഹരിയാണ് റൊണാൾഡോ വാങ്ങിയത്. തന്റെ സിആർ7 സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് എന്ന ഉപകമ്പനി വഴിയാണ്  ഓഹരി വങ്ങിയത്. ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

സ്പാനിഷ് സെക്കൻഡ് ഡിവിഷനിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് അൽമേരിയ. 2023–24 സീസണിലാണ് ക്ലബ് അവസാനമായി ഒന്നാം ഡിവിഷനിൽ കളിച്ചത്. ആറു വർഷത്തിലേറെയായി സൗദി അറേബ്യൻ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് അൽമേരിയ. 2025-ലെ വേനൽക്കാലത്ത് ടുർക്കി അൽ ഷെയ്ഖിൽ നിന്ന് ക്ലബ്ബ് വാങ്ങിയതോടെയാണ് മുഹമ്മദ് അൽ ഖിറൈജി പുതിയ ഉടമയും പ്രസിഡന്റുമായത്. 

''കളിക്കളത്തിന് പുറത്തും ഫുട്ബോളിന് സംഭാവനകൾ നൽകുക എന്നത് എന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. മികച്ച അടിത്തറയും വളർച്ചാ സാധ്യതകളുമുള്ള സ്പാനിഷ് ക്ലബ്ബാണ് യുഡി അൽമേരിയ'' റൊണാൾഡോ പ്രസ്താവനയിൽ പറഞ്ഞു.

ENGLISH SUMMARY:

Cristiano Ronaldo Almeria investment marks a significant move for the Portuguese superstar into Spanish football club ownership. He has acquired a stake in the Spanish Second Division club Almeria through his CR7 Sports Investments company.