സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ നാളെ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കണ്ണൂര്‍ വോറിയേഴ്സിന്റെ കുന്തമുനയായി കണ്ണൂരുകാരന്‍ മുഹമ്മദ് സിനാന്‍. സീസണില്‍ നാലു ഗോളുകള്‍ നേടിയ സിനാന്‍ ഇതിനകം ആരാധകരെയും സൃഷ്ടിച്ചുകഴിഞ്ഞു. തൃശൂര്‍ മാജിക് FCയാണ് ഫൈനലില്‍ കണ്ണൂര്‍ വോറിയേഴ്സിന്റെ എതിരാളികള്‍.
കണ്ണൂരിന്‍റെ കരുത്തുറ്റ പോരാളി. സെമി ഫൈനലിലെ വിജയഗോള്‍ ഉള്‍പ്പെടെ നാലെണ്ണമാണ് സീസണില്‍ സിനാന്‍റെ ബൂട്ടില്‍ നിന്ന് ഗോള്‍വലയിലേക്ക് പാഞ്ഞത്. അഞ്ചുമാസം മുമ്പുവരെ കണ്ണൂരില്‍ പന്തുതട്ടി നടന്നവനാണ് സിനാന്‍. മികവുറ്റ താരങ്ങളെ കണ്ടെത്താനുള്ള ടീമിന്‍റെ ശ്രമം സിനാനിലെത്തി. ആ തീരുമാനം കക്കാട് സ്വദേശിയായ 21കാരന്‍റെ തലവര മാറ്റി. വേഗമേറിയ താരമായി മാറി സിനാന്‍. അറിയപ്പെടാതെ പോകുമായിരുന്ന ഈ പ്രതിഭയ്ക്കിന്ന് കണ്ണൂര് മുഴുവന്‍ ഫാന്‍സ്.
ചെറുപ്പം മുതലേ പന്തുകളിയോടാണ് പ്രേമം. മാമന്‍റെ കൂടെ പന്തുകളി കാണാന്‍ പോയാണ് ആ ലഹരി തലയ്ക്കു പിടിച്ചത്.
സോട്ട്– മുഹമ്മദ് സിനാന്‍, കണ്ണൂര്‍ വാരിയേഴ്സ് താരം. സിനാനെ കൂടാതെ സച്ചിന്‍ സുനില്‍, അശ്വിന്‍, ഉബൈദ്, ഗോള്‍ കീപ്പര്‍ മിഥുന്‍ തുടങ്ങി ഏഴുപേരാണ് കണ്ണൂരുകാരായ താരങ്ങള്‍. വിജയ പ്രതീക്ഷയിലാണ് ഇവരെല്ലാം. ഫൈനല്‍ ആരവം മുഴങ്ങാന്‍ ഇനി മണിക്കുറുകള്‍ മാത്രമാണ് ബാക്കി. തൃശൂര്‍ മാജിക് എഫ്സിയുമായി നാളെ വൈകിട്ട് ഏഴരയ്ക്ക് കണ്ണൂര്‍ ഏറ്റുമുട്ടും.