ഫിഫ അണ്ടർ 17 ലോകകിരീടം പോർച്ചുഗലിന്. ഓസ്ട്രിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ചാംപ്യൻമാരായത്.
32ാം മിനിറ്റിൽ അനിസിയോ കബ്രാൽ നേടിയ ഗോളിലാണ് പോർച്ചുഗീസ് പയ്യൻമാർ ലോകചാംപ്യൻമാരായത്. ബെൻഫിക്കയുടെ യുവതാരത്തിന്റെ ടൂർണമെന്റിലെ ഏഴാം ഗോളാണ്.
ഗോൾവഴങ്ങിയതോടെ ആക്രമണം കടിച്ചിപ്പ് ഓസ്ട്രിയ. 85ാം മിനിറ്റിലെ നീക്കം ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. പ്രതിരോധം പിളരാതെ നിന്നതോടെ പോർച്ചുഗലിലേക്ക് ആദ്യ യൂത്ത് ലോകകിരീടം എത്തി. പോർച്ചുഗലിന്റെ പത്താം നമ്പറുകാരൻ മത്തേയൂസ് മിദെയാണ് ടൂർണമെന്റിലെ താരം.