whitegold-blaster

TOPICS COVERED

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ടൈറ്റിൽ പങ്കാളി. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വർണവ്യാപാര ശൃംഖലയായ വൈറ്റ് ഗോൾഡാണ് 2025-26 സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ ടൈറ്റില്‍ പങ്കാളിയാവുക.

വിശ്വാസ്യത, സാമൂഹിക പ്രതിബദ്ധത, കായികമികവ് എന്നിവയിലൂടെയാകും പുതിയ പങ്കാളിത്തം. സുതാര്യമായ വിലനിർണയം, മികച്ച ഉപഭോക്തൃ സേവനം എന്നിവയിലൂടെ ശ്രദ്ധേയമായ വൈറ്റ് ഗോൾഡ്, പുതിയ സീസണിൽ ക്ലബ്ബിന്‍റെ വാണിജ്യ, ആരാധക സംരംഭങ്ങളിൽ നിർണായക പങ്ക് വഹിക്കും. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ആവേശഭരിതമായ ആരാധകരുള്ള ബ്ലാസ്റ്റേഴ്സുമായുള്ള സഹകരണം തങ്ങളുടെ അടിസ്ഥാനമൂല്യങ്ങളുമായി ചേർന്നുപോകുന്നതാണെന്ന് വൈറ്റ് ഗോൾഡ് മാനേജിങ് ഡയറക്ടർ ബാബു സി. ജോസഫ് പറഞ്ഞു.

സമൂഹാധിഷ്ഠിതവും അർഥവത്തുമായ അനുഭവങ്ങൾ ഒരുക്കുകയെന്ന ക്ലബ്ബിന്‍റെ കാഴ്ചപ്പാടാണ് ഈ സഹകരണത്തിൽ പ്രതിഫലിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി വ്യക്തമാക്കി. വൈറ്റ് ഗോൾഡിന്‍റെ ശക്തമായ പ്രാദേശിക സാന്നിധ്യം കളത്തിനകത്തും പുറത്തും ക്ലബ്ബിന്‍റെ സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala Blasters Announce White Gold as New Title Sponsor:

Kerala Blasters has secured White Gold as their new title sponsor for the 2025-26 season. This partnership emphasizes shared values of trust, social responsibility, and sporting excellence, aiming to enhance the club's commercial ventures and fan engagement