2025 ലെ മികച്ച ഫുട്ബോളര്‍ക്കായുള്ള ഫിഫ ദ് ബെസ്റ്റ് പട്ടികയില്‍ താരങ്ങള്‍ തമ്മില്‍ പോരാട്ടം. യൂറോപ്പിലെ മുന്‍നിര ക്ലബുകളുടെ താരങ്ങളാണ് പട്ടികയിലുള്ളത്. ബലോന്‍ ദ് ഓര്‍ പുരസ്കാരത്തിന് പിന്നാലെ ഫിഫ ദി ബെസ്റ്റ് സ്വന്തമാക്കാനുള്ള പോരാണിപ്പോള്‍ ഫുട്ബോള്‍ ലോകത്ത്. ചുരുക്കപ്പട്ടിക പുറത്തുവന്നതോടെ ഇക്കൊല്ലത്തെ മികച്ച പുരുഷതാരം ആരായിരിക്കുമെന്ന ക്യൂരിയോസിറ്റിയിലാണ് ആരാധകര്‍.
പിഎസ്ജിയെ ചാംപ്യന്‍സ് ലീഗ് കീരിടം ചൂടിച്ച ഓസ്മാന്‍ ഡെംബാല, ഹാരി കെയ്ന്‍, കിലിയന്‍ എംബാപെ. ബാഴ്സലോണയുടെ യുവതാരം ലമിന്‍ യമാല്‍ തുടങ്ങി 11 നോമിനികളാണ് പട്ടികയില്‍. 2025 ലെ ബലന്‍ദി ഓറില്‍ നേരിട്ട് ഏറ്റുമുട്ടിയ ഡെംബലെയും യമാലും ഫിഫ ദി ബെസ്റ്റിനായി വീണ്ടും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഉണ്ട‌്.
കയ്യില്‍നിന്ന് ഡെംബലെ പിടിച്ചെടുത്ത ബലോന്‍ ദ് ഓറിന് പകരം ചോദിക്കാന്‍ യമാലിന് ലഭിച്ച ഗോള്‍ഡന്‍ ചാന്‍സാണിതെന്നാണ് ആരാധരുടെ പക്ഷം. ഡെംബലയക്ക് പുറമേ അഷ്റഫ് ഹകിമിയും നുണോ മെന്‍ഡസും വിടിന്യയുമാണ് പിഎസ്ജിയില്‍നിന്ന് പട്ടികയില്‍ ഇടം പിടിച്ചവര്‍. ബാഴ്സലയില്‍നിന്ന് യമാലിനെ കൂടാതെ പെഡ്രി, റഫീന എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു.