ഫിഫയെ വെല്ലുവിളിക്കാൻ ബദൽ ലോകകപ്പുമായി റഷ്യ വരുന്നു. 2026-ൽ ഫിഫ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താൻ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നാണ് അഭ്യൂഹം.  

യുക്രെയ്നിലെ സൈനിക നടപടിയെ തുടർന്ന് 2022 ഫെബ്രുവരി മുതൽ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തോളമായി യുവേഫയ്ക്ക് പുറത്തുള്ള ടീമുകളുമായി സൗഹൃദ മത്സരങ്ങൾ മാത്രമാണ് റഷ്യ കളിക്കുന്നത്. 2018-ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് റഷ്യ അവസാനമായി ഒരു ഫിഫ ടൂർണമെന്റിൽ പങ്കെടുത്തത്. എന്നാലിപ്പോള്‍ കൂടുതൽ പ്രകോപനപരമായ ഒരു നീക്കത്തിനാണ് റഷ്യ ഒരുങ്ങുന്നത്. 

2026-ലെ ലോകകപ്പ് നടക്കുന്ന അതേ സമയത്ത് റഷ്യയിൽ ഒരു സമാന്തര രാജ്യാന്തര ടൂർണമെന്റ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഫിഫയുടെ ലോകകപ്പിന് യോഗ്യത നേടാനാകാത്ത ടീമുകളായിരിക്കും പങ്കെടുക്കുക.  2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ. ഫിഫ ഉപരോധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും അത് പിൻവലിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.  

ENGLISH SUMMARY:

Russia is planning an alternative World Cup amidst the FIFA ban. The tournament aims to challenge FIFA's authority and attract teams unable to qualify for the official World Cup.