TOPICS COVERED

തൃശൂർ ചാവക്കാട് സർക്കാർ സ്കൂളിൽ രാജ്യാന്തര നിലവാരത്തോടെ ഫുട്ബോൾ ടർഫ് ഒരുങ്ങി. ചാവക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ടർഫ് നിർമിച്ചിരിക്കുന്നത്.  

ഇത് പല സ്ഥലത്തും കാണുന്നതുപോലെ വെറുമൊരു ടർഫ് അല്ല. സംഭവം ശരിക്കും ഇൻറർനാഷണൽ ആണ്. ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൈതാനിയാണ് ഒന്നേമുക്കാൽ കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടർഫാക്കി മാറ്റിയിരിക്കുന്നത്. 

മറ്റു പല സ്കൂളിനുമില്ലാത്ത സൗകര്യം ലഭിച്ചതിന്‍റെ ആവേശത്തിലാണ് കുട്ടികൾ. ടിവിയിൽ മാത്രം കണ്ടിരുന്ന ഗ്രൗണ്ടാണ് തങ്ങൾക്ക് സ്വന്തമായിരിക്കുന്നത് എന്ന കാര്യം ചിലർ ഇനിയും വിശ്വസിച്ചിട്ടില്ല. കൂടുതൽ സഹപാഠികൾ ഗ്രൌണ്ടിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കളിക്കാർ.കല്ലും മണ്ണും നിറഞ്ഞ മൈതാനത്തിന്‍റെ രൂപവും ഭാവവും മാറുമ്പോൾ അവരുടെ ഫുട്ബോൾ കളിയും ഇനി വേറെ ലെവലാകും.

ENGLISH SUMMARY:

Football turf is now ready at Chavakkad Government School with international standards. This FIFA-certified turf in Thrissur marks a significant upgrade for school sports facilities, providing students with a top-tier playing field.