ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ഗള്‍ഫ് രാജ്യങ്ങളുടെ അഴിമതിയിലും പക്ഷപാതപരമായ തീരുമാനങ്ങളിലും പ്രതിഷേധിച്ച് എഎഫ്സി വിടാൻ ജപ്പാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈസ്റ്റ് ഏഷ്യൻ ഫെഡറേഷൻ എന്ന പേരിൽ പുതിയൊരു ഫുട്ബോൾ സംഘടനയാണ് ലക്ഷ്യം.
ഖത്തർ, സൗദി അറേബ്യ, യുഎഇ ഫുട്ബോള്‍ സംഘടനകള്‍ സാമ്പത്തിക ശക്തി ഉപയോഗിച്ച് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെ നിയന്ത്രിക്കുകയും ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. ഇതിലുള്ള കടുത്ത അതൃപ്തിയാണ് പുതിയ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കാന്‍ ജപ്പാനെ പ്രേരിപ്പിക്കുന്നത്. ജപ്പാന്റെ ആശയത്തിന് ദക്ഷിണ കൊറിയ, ഹോങ്കോങ്, ചൈന തുടങ്ങിയ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവർക്ക് പുറമെ മലേഷ്യ, തായ്‌ലൻഡ്, സിംഗപ്പൂര്‍, വിയറ്റ്നാം തുടങ്ങിയ ആസിയാൻ രാജ്യങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ഈസ്റ്റ് ഏഷ്യന്‍ ഫെഡറേഷന്‍. അടുത്തിടെ ഏഷ്യയില്‍ നടന്ന നാലില്‍ മൂന്ന് ടൂര്‍ണമെന്റുകള്‍ക്കും ഗള്‍ഫ് രാജ്യങ്ങളാണ് വേദിയായത്. രാജ്യങ്ങള്‍ ഫെഡറേഷന്‍ മാറുന്നതിനെ ഫിഫ വിലക്കാറില്ല. ഓഷ്യാന ഫെഡറേഷന്‍ വിട്ട് ഓസ്ട്രേലിയ ഏഷ്യന്‍ ഫെഡേറേഷനില്‍ എത്തിയത് ഉദാഹരണം. എന്നാല്‍ പുതിയ കോണ്‍ഫെഡറേഷനില്‍ എന്ന ആശയത്തില്‍ ഫിഫയുടെ നിലപാട് നിര്‍ണായകമാകും