കുട്ടിത്താരങ്ങള്‍ക്കായി ലയണല്‍ മെസിയുടെ പേരില്‍ രാജ്യാന്തര ടൂര്‍ണമെന്‍റ്. അണ്ടര്‍ 16 പ്രായപരിധിയിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന മെസി കപ്പ് ഡിസംബറില്‍ അമേരിക്കയില്‍ നടക്കും. ബാര്‍സിലോനയും ടൂര്‍ണമെന്റില്‍ പങ്കെടുക്കും
ലയണല്‍ മെസിയുടെ പ്രൊഡക്ഷന്‍ കമ്പനി 525 റൊസാറിയോയാണ് അണ്ടര്‍ 16 രാജ്യാന്തര ടൂര്‍ണമെന്റായ മെസി കപ്പ് സംഘടിപ്പിക്കുന്നത്. 8 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ആറുദിവസം നീണ്ടുനില്‍ക്കും. ഇന്റര്‍ മയാമി, ബാര്‍സിലോന, റിവര്‍ പ്ലേറ്റ്, ചെല്‍സി, ഇന്റര്‍ മിലാന്‍, അത്ലറ്റികോ മഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകളുടെ അണ്ടര്‍ 16 ടീമുകള്‍ക്ക് പുറമേ മെസിയുടെ ബാല്യകാല ക്ലബായ നെവെൽസ് ഓൾഡ് ബോയ്സും മെസി കപ്പിനായി മല്‍സരിക്കും.
രണ്ടുഗ്രൂപ്പുകളായി തിരഞ്ഞാണ് ടൂര്‍ണമെന്റ്. ആദ്യ സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്കും പിന്നീട് ഫൈനലിലേക്കുമെത്തും. ഫ്ലോറിഡ ബ്ലൂ ട്രെയിനിങ് സെന്ററിലാകും മല്‍സരങ്ങള്‍. ഫൈനല്‍ ഡിസംബര്‍ 14ന് ഇന്റര്‍ മയാമിയുടെ ചേസ് സ്റ്റേഡിയത്തിലും.