ശതകോടീശ്വര ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. 12,320 കോടി രൂപയാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. സൗദി ക്ലബ് അല്‍ നസ്റുമായുള്ള കരാര്‍ 2027 വരെ പുതുക്കിയതോടെയാണ് ക്രിസ്റ്റ്യാനോയുടെ സമ്പത്ത് കുതിച്ചുയര്‍ന്നത്. മാധ്യമസ്ഥാപനമായ ബ്ലൂംബര്‍ഗ് പുറത്തുവിട്ട കണക്കനുസരിച്ച് ക്രിസ്റ്റ്യാനോയുടെ കൈവശമുള്ളത് 140 കോടി ഡോളര്‍ അഥവാ 12,320 കോടി രൂപ. പല ക്ലബുകളില്‍ നിന്ന് ലഭിച്ച പ്രതിഫലവും പരസ്യവരുമാനവും CR7 എന്ന ബ്രാന്‍ഡുമാണ് ക്രിസ്റ്റ്യാനോയുടെ മൂല്യം വര്‍ധിപ്പിക്കുന്നത്. നൈക്കി, അര്‍മാനി, സാംസങ്, യൂണിലീവര്‍, ലൂയി വിറ്റോണ്‍ തുടങ്ങിയ ബ്രാന്‍ഡുകളുമായി ക്രിസ്റ്റ്യാനോയ്ക്ക് കരാറുണ്ട്. ഇന്‍സ്റ്റഗ്രാം വഴിയും താരത്തിന്റെ സമ്പാദ്യത്തിലേക്ക് കോടികളെത്തുന്നു. ഇന്‍സ്റ്റയില്‍ മാത്രം 600 മില്യണ്‍ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.