സൂപ്പർ ലീഗ് കേരള രണ്ടാംപതിപ്പിന് തയ്യാറെടുത്ത് ഫോഴ്സാ കൊച്ചി എഫ്.സി. ആദ്യ സീസണിലെ റണ്ണറപ്പുകളായ കൊച്ചിക്കാരെ പരിശീലിപ്പിക്കുന്നത് സ്പെയിൻകാരൻ മിഖേൽ ലാഡോ പ്ലാനോയാണ്. ഒക്ടോബർ 2ന് കോഴിക്കോടാണ് ഫോഴ്സാകൊച്ചിയുടെ ആദ്യ മത്സരം.
കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇക്കുറി ചാംപ്യൻ പട്ടമാക്കുക എന്നതാണ് കൊച്ചി ടീമിൻ്റെ ലക്ഷ്യം. നടൻ പൃഥിരാജിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫോഴ്സാ കൊച്ചി എഫ്.സി. വിദേശ കളിക്കാർക്കൊപ്പം സന്തോഷ് ട്രോഫിയിൽ കളിച്ച നിജോ ഗിൽബർട്ട് ഉൾപ്പെടെ ടീമിലുണ്ട്. പുതിയ സീസണിലെ തയ്യാറെടുപ്പുകളെ ക്കുറിച്ച് പരിശീലകൻ.
2004ലെ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം സനൂഷ് രാജാണ് അസിസ്റ്റന്‍റ് കോച്ച്. ഒക്ടോബർ 10ന് തിരുവനന്തപുരം കൊമ്പൻസുമായും, ഒക്ടോബർ 19ന് തൃശൂർ മാജിക് എഫ്സിയുമായും കൊച്ചി ടീം കളിക്കും. 27ന് മലപ്പുറം ഫുട്മ്പോൾ ക്ലബ്ബിനേയും, 31ന് കണ്ണൂർ വാരിയേഴ്സിനെയും കൊച്ചി നേരിടും.