ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്‍റെ പുതിയ സീസണ്‍ ഡിസംബറില്‍ തുടങ്ങുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഫെഡറേഷനും നിലവിലെ ഐ.എസ്.എല്‍ സംഘാടകരായ എഫ്.എസ്.ഡി.എല്ലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ ഇരുകക്ഷികളും കോടതിയെ അറിയിച്ചു. പുതിയ ടെണ്ടറിനുള്ള നടപടികള്‍ ഒക്ടോബറിൽ തുടങ്ങും. പുതിയ സംഘാടകരെ കണ്ടെത്താനായി കരാര്‍ പുതുക്കാതെ പിന്‍മാറാന്‍ തയ്യാറെന്ന് എഫ്ഡിസിഎല്ഡ വ്യക്തമാക്കി. നിലവിലെ കരാറിന്റെ അവസാന ഗഡുവായ 12.5 കോടി രൂപ ഉടന്‍ നൽകണമെന്നും എഫ്ഡിസിഎല്‍ ആവശ്യപ്പെട്ടു.
സൂപ്പര്‍ കപ്പ് മല്‍സരങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങുമെന്നും ഫെഡറേഷന്‍ അറിയിച്ചു. കേസില്‍ തിങ്കളാഴ്ച വിധി പറയാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു. പുതിയ സീസണ്‍ തുടങ്ങുന്നതില്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കഴിഞ്ഞ ആഴ്ച കോടതി നിര്‍ദേശിച്ചിരുന്നു. നിലവിലെ കരാർ ഡിസംബറിൽ അവസാനിക്കുന്നതും പുതിയ കരാർ വ്യവസ്ഥകളെചൊല്ലിയുള്ള തർക്കങ്ങളുമാണ് പുതിയ സീസൺ അനിശ്ചിതത്വത്തിലാക്കിയിരുന്നത്.