blasters-team

ഈ സീസൺ കൊച്ചിയിൽ തന്നെ എന്നുറപ്പുവരുത്തിയ കേരളാ ബ്ലസ്റ്റേഴ്സ്,  ഇന്ന് രണ്ടാം ഹോം മത്സരത്തിനിറങ്ങുന്നു. GCDAയുമായുള്ള വാടക തർക്കം തീർത്ത ബ്ലാസ്റ്റേഴ്സ് കളിക്കളത്തിൽ വിജയവഴിയിലേക്കെത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇന്‍റർ കാശിയുമായുള്ള മത്സരം കൊച്ചിയിൽ വൈകിട്ട് 5നാണ്. 

സ്റ്റേഡിയം വാടകവാടകതർക്കം, വിവാദം. അപമാനം. ഇതുകൂടാതെ ആദ്യരണ്ടുമത്സരങ്ങളിലും തോൽവി. പ്രതിസന്ധി ഘട്ടം പിന്നിട്ട് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ സീസണിലെ രണ്ടാം ഹോം മത്സരത്തിനിറങ്ങുകയാണ്. ഐ എസ് എല്ലിലെ പുതുമുഖം ഇന്‍റർ കാശിയാണ് എതിരാളികൾ. ആദ്യമത്സരങ്ങളിലെ തോൽവി മറക്കാൻ ജയമാണ് മഞ്ഞക്കുപ്പായക്കാർ ലക്ഷ്യമിടുന്നത്. ടീമിന്റെ ഉയിർപ്പിനൊപ്പം നിരാശയിലുള്ള ആരാധകരെ ത്രസിപ്പിക്കാനും ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമാണ്. പ്രതിസന്ധികാലത്ത് ഒപ്പം നിന്ന് സ്റ്റേഡിയം നിറക്കാൻ എത്തുന്ന ആരാധകരോട് ബ്ലാസ്റ്റേഴ്സിന് കൂറുകാണിക്കണം.

ര​ണ്ടാ​ഴ്ച മാത്രം നടന്ന ക്യാ​മ്പി​ന് ശേഷമാണ് ഈ സീസണിലേക്കുള്ള ടീം ​സെ​റ്റാ​ക്കി​യ​ത്.  അതുകൊണ്ട് കാ​ര്യ​മാ​യ ഒ​ത്തി​ണ​ക്കം ആ​ദ്യ ക​ളി​യിൽ ടീമിൽ കണ്ടില്ല. രണ്ടാം കളിയിൽ പുരോഗതി ഉണ്ടായെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ക​റ്റാ​ല​യു​ടെ പ​രി​ശീ​ല​ന മി​ക​വി​ൽ ടീ​മി​ന് മൂ​ർ​ച്ച കൂ​ടി​യി​ട്ടു​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യാണ് ആ​രാ​ധ​ക​ർക്ക്.  സെ​ന്‍റ​ർ ബാ​ക്കാ​യ ബി​കാ​ഷ് യം​നം ആണ് ടീം നായകൻ. ഈ മത്സരത്തിൽ ചിലത് നായകന് തെളിയിക്കേണ്ടതുണ്ട്. മു​ഹ​മ്മ​ദ് സ​ഹീ​ഫ്, ഹോ​ർ​മി​പാം റു​യി എ​ന്നി​വ​ർ പ്ര​തി​രോ​ധ നി​ര​യി​ലു​ണ്ടാ​കും. സ​ന്തോ​ഷ് ട്രോഫി​യി​ൽ തി​ള​ങ്ങി​യ മു​ന്നേ​റ്റ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് അ​ജ്സ​ൽ, ഗോ​ൾ​കീ​പ്പ​ർ സ​ചി​ൻ സു​രേ​ഷ്, മ​ധ്യ​നി​ര​ക്കാ​ര​ൻ വി​ബി​ൻ മോ​ഹനൻ തു​ട​ങ്ങിയവരും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ മലയാളി സാ​ന്നി​ധ്യമാകും.

ENGLISH SUMMARY:

Kerala Blasters are set to play their second home match of the season against ISL newcomers Inter Kashi at Kochi's Jawaharlal Nehru Stadium today at 5 PM. Following the resolution of a rental dispute with the GCDA, the team aims to bounce back from two consecutive opening losses. Under coach Katala and led by captain Bikash Yumnam, the squad features prominent Malayali talents like Sachin Suresh and Vibin Mohanan. Fans are hopeful that the team has found its rhythm during the recent training camp to secure their first win of the season.