ഫിഫ ക്ലബ് ലോകകപ്പിലെ വമ്പന്‍ അട്ടിമറിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി വീണു. സൗദി ക്ലബ് അല്‍ ഹിലാല്‍, ഏഴുഗോള്‍ ത്രില്ലറില്‍ സിറ്റിയെ തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തി. 4–3നാണ് അല്‍ ഹിലാലിന്റെ ജയം. ബ്രസീലിയന്‍ ക്ലബിനോട് തോറ്റ് ചാംപ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനും പ്രീക്വാര്‍ട്ടറില്‍ പുറത്തായി
റൂബന്‍ ഡിയാസ് നയിച്ച സിറ്റി പ്രതിരോധത്തെ 112–ാം മിനിറ്റില്‍ നാലാം വട്ടവും തകര്‍ത്ത് മാര്‍ക്കോസ് ലിയനാര്‍ഡോയുടെ വിജയഗോള്‍ ഗോള്‍. സൗദി ക്ലബിന്റെ കൗണ്ടര്‍ അറ്റാക്കില്‍ സിറ്റി കാഴ്ച്ചക്കാരായി. ഗോള്‍കീപ്പര്‍ യാസീന്‍ ബൗണയുടെ അവിശ്വസനീയ പ്രകടനവും അല്‍ ഹിലാലിന്റെ ചരിത്രവിജയത്തില്‍ നിര്‍ണായകമായി.
ഒന്‍പതാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണ് സിറ്റിയുടെ തോല്‍വി. നിശ്ചിത സമയത്ത് ഇരുടീമും രണ്ടുഗോളുകള്‍ വീതം നേടി. ബ്രസീലിയന്‍ ക്ലബ് ഫ്ലുമിനന്‍സെയാണ് ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ 2–0ന് ഞെട്ടിച്ചത്
ക്വാര്‍ട്ടറില്‍ അല്‍ ഹിലാലാണ് ഫ്ലൂനിന്‍സെയുടെ എതിരാളികള്‍.