ബ്രസീലിയന്‍ ഫുട്ബോള്‍ ടീം സഹപരിശീലകനായി കക്കയെ കൊണ്ടുവരാന്‍ കാര്‍ലോ ആന്‍ഞ്ചലോട്ടിയുടെ ശ്രമം. 2023ന് ശേഷം ബ്രസീലിനായി കളത്തിലിറങ്ങിയിട്ടില്ലാത്ത കാസിമിറോയെയും, റയല്‍ ബെറ്റിസിനായി തിളങ്ങുന്ന ആന്റണിയെയും ആഞ്ചലോട്ടി തിരിച്ചെത്തിച്ചേക്കും
കക്കയുടെ കരിയറിലെ സുവര്‍ണകാലത്ത് കാര്‍ലോ ആഞ്ചലോട്ടിയായിരുന്നു പരിശീലകന്‍. ഇറ്റാലിയന്‍ ക്ലബ് എ.സി.മിലാനില്‍ നിന്ന് തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ ബ്രസീല്‍ ദേശീയ ടീമില്‍ ഒന്നിച്ച് തന്ത്രങ്ങള്‍ മെനയുന്നതിന്റെ അടുത്തെത്തി നില്‍ക്കുന്നത്. ബ്രസീലിനൊപ്പം 2002 ലോകകപ്പ് നേട്ടത്തിൽ പങ്കാളിയായ താരം സാവോ പോളോ ക്ലബ്ബിൽനിന്നാണ് കാര്‍ലോ ആഞ്ചോലോട്ടിയുടെ എ.സി മിലാനിലെത്തിയത്. ബ്രസീലിയന്‍ മാധ്യമങ്ങളാണ് പരിശീലകസംഘത്തിലേക്ക് കക്കയെ കൊണ്ടുവരാന്‍ ആഞ്ചലോട്ടി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട് െചയ്തത്.
അതിനിടെ കാസിമിറോയെയും ആന്റണിയെയും ആഞ്ചലോട്ടി ദേശീയ ടീമിലേക്ക് പരിഗണിക്കുന്നതായാണ് സൂചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം വായ്പയ്ക്ക് സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസിലെത്തിയ ആന്റണി, മല്‍സരങ്ങളില്‍ നിന്ന് 21 മല്‍സരങ്ങളില്‍ നിന്ന് എട്ട് ഗോളും അഞ്ച് അസിസ്റ്റുമാണ് പേരിലാക്കിയത്. ജൂണ്‍ അഞ്ചിന് ഇക്വഡോറിനെതിരെയാണ് ആഞ്ചലോട്ടിക്ക് കീഴില്‍ ബ്രസീലിന്റെ ആദ്യമല്‍സരം. അഞ്ചുദിവസങ്ങള്‍ക്ക് ശേഷം പാരഗ്വായെയും ബ്രസീല്‍ നേരിടും. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 21 പോയിന്റുമായി നാലാമതാണ് ബ്രസീല്‍. ആദ്യ ആറ് സ്ഥാനക്കാര്‍ക്കാണ് ലോകകപ്പ് യോഗ്യത.