പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനിലക്കുരുക്ക്. ആവേശംനിറഞ്ഞ പോരാട്ടത്തില്‍ എവര്‍ട്ടണാണ് ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും രണ്ടുഗോളുകള്‍ വീതം നേടി.
പതിന്നൊന്നും മിനിറ്റില്‍ ബെറ്റോയുടെ ഗോളില്‍ എവര്‍ട്ടണ്‍ മുന്നിലെത്തിയെങ്കിലും പതിനാറാം മിനിറ്റില്‍ അലക്സിസ് മാക് അലിസ്റ്റര്‍ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.
എഴുപത്തിമൂന്നാം മിനിറ്റില്‍ മുഹമ്മദ് സല ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ലിവര്‍പൂളിന്‍റെ ജയം ഉറപ്പിച്ചുനില്‍ക്കെ ഇഞ്ചുറി ടൈമില്‍ ജെയിംസ് ടറൗസ്കിയാണ് എവര്‍ട്ടണായി സമനിലഗോള്‍ നേടിയത്. ലിവര്‍പൂളിന്റെ കര്‍ട്ടിസ് ജോണ്‍സും എവര്‍ട്ടന്റെ അബ്ദുലെ ഡുകൊറെയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി