ട്വന്‍റി – 20 ലോകകപ്പ് പങ്കാളിത്തത്തില്‍ പാക്കിസ്ഥാന്‍ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും. ടൂർണമെന്റോ ഫെബ്രുവരി 15ന് ഇന്ത്യയ്‌ക്കെതിരായ പ്രധാന മത്സരമോ ബഹിഷ്ക്കരിക്കാന്‍ സാധ്യതയില്ല.
ഒരുവശത്ത് ലോകകപ്പ് ബഹിഷ്ക്കരിക്കുമെന്ന് ഭീഷണിമുഴക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, മറുവശത്ത് ഫെബ്രുവരി 2ന് പുലർച്ചെ കൊളംബോയിലേക്ക് യാത്രതിരിക്കാനുള്ള ക്രമീകരണങ്ങൾ ഇതിനകം പൂർത്തിയാക്കിയെന്നാണ് സൂചന. ബംഗ്ലദേശിന് പിന്തുണയറിയിച്ച് പാക്കിസ്ഥാന്‍ കടുത്ത നിലപാട് എടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സുരക്ഷാ ആശങ്കകളുടേ പേരില്‍ ഇന്ത്യയില്‍ നിന്ന് മല്‍സരവേദി മാറ്റണെന്ന ബംഗ്ലദേശിന്റെ ആവശ്യത്തെ ഐസിസിയില്‍ പിന്തുണച്ച ഏകരാജ്യം പാക്കിസ്ഥാനാണ്.
മറ്റ് 14 രാജ്യങ്ങളും എതിര്‍ത്തതോടെ ബംഗ്ലാദേശിനെ ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു. ലോകകപ്പ് പങ്കാളിത്തത്തില്‍ സര്‍ക്കാരാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയുമായ മുഹസിന്‍ നഖ്വി പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷറീഫുമായി നഖ്വി കൂടിക്കാഴ്ച്ച നടത്തിയ ശേഷം വെള്ളിയാഴ്ച്ചയോ തിങ്കളാഴ്ച്ചയോ നിലപാട് പ്രഖ്യാപിക്കുമെന്നാണ് പറഞ്ഞിരുന്നത്.