ട്വന്‍റി 20 ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിയുമായി നില്‍ക്കുന്ന പാക്കിസ്ഥാനെ ട്രോളി ഐസ്‍ലാന്‍ഡ് ക്രിക്കറ്റ്. പകരക്കാരാന്‍ തങ്ങള്‍ തയ്യാറാണെന്നും പെട്ടന്ന് തീരുമാനം അറിയിക്കണം എന്നുമാണ് ഐസ്‍ലാന്‍ഡിന്‍റെ ട്വീറ്റ്. ബംഗ്ലാദേശിന് ഐക്യദാര്‍ഡ്യവുമായി പാക്കിസ്ഥാന്‍ ലോകകപ്പ് ബഹിഷ്കരിക്കാന്‍ ആലോചിക്കുന്നു എന്ന് നേരത്തെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പറഞ്ഞിരുന്നു.
"ട്വന്റി20 ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ച് പാകിസ്ഥാൻ എത്രയും വേഗം തീരുമാനമെടുക്കണം. ഫെബ്രുവരി 2-ന് പിന്മാറുകയാണെങ്കിൽ ഉടൻ തന്നെ പുറപ്പെടാൻ തയ്യാറാണ്. എന്നാൽ ഫെബ്രുവരി 7-ഓടെ കൊളംബോയിൽ കൃത്യസമയത്ത് എത്തിച്ചേരുക എന്നത് വിമാന ഷെഡ്യൂളുകൾ പ്രകാരം വലിയൊരു വെല്ലുവിളിയാണ് " എന്നാണ് ഐസ്‍ലാന്‍ഡ് ക്രിക്കറ്റിന്‍റെ ട്വീറ്റ്. ഐസ്‍ലാന്‍ഡിലെ കെഫ്ലാവിക് വിമാനത്താവളത്തില്‍ നിന്നും കൊളമ്പോയിലേക്കുള്ള ഷെഡ്യൂളുകള്‍ അടക്കം പങ്കുവച്ചാണ് പോസ്റ്റ്. പിന്മാറ്റ ഭീഷണിക്കിടെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച ബംഗ്ലാദേശിെന ഒഴിവാക്കി സ്കോട്ട്ലാന്‍ഡിനെ പരിഗണിച്ച ഐസിസി നടപടിക്കെതിരെയാണ് പാക്കിസ്ഥാന്‍റെ രോക്ഷം. ലോകകപ്പ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ വിവിധ ചര്‍ച്ചകളിലാണ്. കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രിയുമായി പിസിബി ചെയര്‍മാന്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്മാറ്റത്തില്‍ നാളയെ തിങ്കളാഴ്ചയോ തീരുമാനം വരും.