Image Credit:facebook/bcci

  • സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്‍റില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം കൂറ്റന്‍ സ്കോറില്‍. മുഹമ്മദ് അസറുദ്ദീന്റെ സെഞ്ചറിക്കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തു. 21 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് സഞ്ജു തിളങ്ങി

കടുത്ത ശാരീരിക ബുദ്ധിമുട്ട് പോലും വകവയ്ക്കാതെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പരിശീലനത്തിനെത്തിയ സഞ്ജു സാംസണെ പുകഴ്ത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീജിത്ത് വി.നായര്‍. ആന്‍റിബയോട്ടിക്സ് കഴിച്ചാണ് സഞ്ജു പ്രാക്ടീസിനെത്തിയതെന്നും പത്തു കിലോമീറ്റര്‍ താരം ഓടിയെന്നും അദ്ദേഹം വെളിപ്പെടുത്തി. 

'ഇന്ന് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണ്‍ കേരളത്തെ നയിക്കുകയാണ്. മിനിഞ്ഞാന്ന് സഞ്ജുവിന്‍റെ ആരോഗ്യാവസ്ഥ എന്ന് പറയുന്നത്, രാവിലെ ആന്‍റിബയോട്ടിക്സ് കഴിച്ചാണ് പത്ത് കിലോമീറ്റര്‍ ഓടിയത്. ക്രിക്കറ്റിനോടുള്ള സഞ്ജുവിന്‍റെ സമര്‍പ്പണം നമ്മള്‍ കാണുന്നില്ല. മീഡിയയിലും ഗ്രൗണ്ടിലും കാണുന്ന സഞ്ജുവല്ലാതെ ആ കഷ്ടപ്പാടുണ്ട്. മറ്റുള്ളവര്‍ അതിനെ കഷ്ടപ്പാടെന്നാണ് കാണുന്നത്. സമര്‍പ്പണമാണത്. ഇത്രയും സീനിയറായ ഒരു താരം ക്രിക്കറ്റ് കളിക്കും. പക്ഷേ, പ്രാക്ടീസ് സെഷനില്‍ ആന്‍റിബയോട്ടിക് കഴിച്ചെത്തി. 

അതേസമയം, ടൂര്‍ണമെന്റില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം കൂറ്റന്‍ സ്കോറില്‍. മുഹമ്മദ് അസറുദ്ദീന്റെ സെഞ്ചറിക്കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തു. 21 പന്തില്‍ നിന്ന് 44 റണ്‍സുമായി സഞ്ജു ഇന്നും തിളങ്ങി.

ENGLISH SUMMARY:

Kerala Cricket Association president Sreejith V. Nair has praised Sanju Samson for his dedication and commitment to cricket despite facing health issues. He revealed that Sanju took antibiotics and still ran 10 kilometres before attending practice for the Syed Mushtaq Ali Trophy. Nair said fans and the media often fail to recognise the hard work and sacrifices behind the cricketer's performances. Meanwhile, Kerala posted a massive 268 runs for four wickets against Himachal Pradesh, powered by a century from Mohammed Azharuddeen, with Sanju contributing 44 runs off 21 balls.