FILE PHOTO: Cricket - International Test Match Series - Fifth Test - England v India - Kia Oval, London, Britain - August 4, 2025
India's Mohammed Siraj poses after winning the player of the match award after India won the match to draw the test series Action Images via Reuters/Paul Childs/File Photo

FILE PHOTO: Cricket - International Test Match Series - Fifth Test - England v India - Kia Oval, London, Britain - August 4, 2025 India's Mohammed Siraj poses after winning the player of the match award after India won the match to draw the test series Action Images via Reuters/Paul Childs/File Photo

  • 'ഒരു പക്ഷേ ഇത് ഗംഭീറിന്റെ രീതിയാകാം. പുതിയ താരങ്ങളെ തയാറെടുപ്പിക്കുന്നതാവാം. പക്ഷേ ടീമിനായി ഇത്രയധികം മികച്ച റെക്കോര്‍ഡുള്ള താരത്തോട് ഇങ്ങനെ ചെയ്തിട്ടാവരുത് അത്. ഭയങ്കര വിചിത്രമായി തോന്നുന്നു'

സൂപ്പര്‍ താരം മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ കോച്ച് ഗൗതം ഗംഭീറിനെ വര്‍ഗീയവാദിയാക്കുന്നത് ശരിയല്ലെന്ന് മുന്‍ താരം അതുല്‍ വാസന്‍. മുഹമ്മദ് സിറാജിന്‍റെ പേരാണ് പ്രശ്നം എന്ന തരത്തില്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദ് പ്രതികരിച്ചതോടെയാണ് വിഷയത്തിന് രാഷ്ട്രീയമാനം കൈവന്നത്. ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് സിറാജിനെ ഒഴിവാക്കിയതാണ് വിവാദമായത്. തീരുമാനത്തിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. സിറാജ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാത്തതിന്‍റെ കാരണം തനിക്ക് അറിയില്ലെന്നും എന്നാല്‍ ടീം സിലക്ഷന്‍ തീരുമാനങ്ങളെ മതവുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും അത് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവിയെ മുഴുവനായും ബാധിക്കുമെന്നും വാസന്‍ പറഞ്ഞു. Also Read: 'സച്ചിനെ വരെ ഇവര്‍ പുറത്തിരുത്തും'! ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ തുറന്നടിച്ച് മുന്‍ താരം

'ടീമിന്‍റെ കോച്ചും മാനേജ്മെന്റുമാണ് പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നത്. അതിനെ ഞാനും അംഗീകരിക്കുന്നു. അത് ശരിയോ തെറ്റോ എന്നത് അവിടെ നില്‍ക്കട്ടെ. പക്ഷേ എന്‍റെ ക്രിക്കറ്റ് പരിചയം വച്ച് ഈ തീരുമാനം എനിക്ക് മനസിലായിട്ടില്ല. ഇത്രയധികം പരിചയസമ്പന്നനായ സിറാജിനെ പോലെ ഒരു താരത്തെ പുറത്തിരുത്തുന്നതിന് കാരണമായി പരുക്കല്ലാതെ മറ്റൊരു കാര്യവും ഞാന്‍ കാണുന്നില്ല. പരുക്കല്ലെങ്കില്‍ ഇതുപോലെയൊരു മണ്ടത്തരം വേറെയുണ്ടാകില്ല'- വാസന്‍ എഎന്‍ഐയോട് പ്രതികരിച്ചു. 

ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ളവര്‍ക്കാര്‍ക്കും സിറാജിനെ പുറത്തിരുത്തിയ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും വാസന്‍ കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ മാച്ച് വിന്നറായിരുന്ന  താരത്തെ എങ്ങനെയാണ് ന്യൂസീലന്‍ഡ് പര്യടനത്തില്‍ പുറത്തിരുന്നത് എന്നും വാസന്‍ ചോദ്യമുയര്‍ത്തി.'എന്താണ് ഉള്ളില്‍ സംഭവിക്കുന്നതെന്നതില്‍ നിശ്ചയമില്ല. കഴിഞ്ഞ കളിയിലെ താരമായിരുന്നയാള്‍ ഇന്ന് പുറത്തിരിക്കുകയാണ്. അവസാന ഏകദിനത്തില്‍ വരെ സിറാജ് കളിച്ചു. മികച്ച ഫോമിലുമാണ്. ഒരു പക്ഷേ ഇത് ഗംഭീറിന്‍റെ രീതിയാകാം. പുതിയ താരങ്ങളെ വാര്‍ത്തെടുക്കുന്നതിന്‍റെ ഭാഗമാകാം. പക്ഷേ ടീമിനായി ഇത്രയധികം മികച്ച റെക്കോര്‍ഡുള്ള താരത്തോട് ഇങ്ങനെ ചെയ്തിട്ടാവരുത് അത്. ഭയങ്കര വിചിത്രമായി തോന്നുന്നു'- അദ്ദേഹം പറഞ്ഞു. 

ടീമില്‍ ഇടം ലഭിക്കാതിരുന്നതിന് വര്‍ഗീയ നിറം പകരുന്നത് ശരിയല്ലെന്നും കടുത്ത വിയോജിപ്പാണ് അത്തരം അഭിപ്രായ പ്രകടനങ്ങളോട് ഉള്ളതെന്നും വാസന്‍ പറഞ്ഞു. 'ഗംഭീര്‍ ഒരു കാര്‍ക്കശ്യക്കാരനാണ്. പക്ഷേ വര്‍ഗീയവാദിയല്ല. മറിച്ചുള്ള പ്രതികരണങ്ങള്‍ ബാലിശമാണ്. ഇത്തരം പ്രതികരണങ്ങള്‍ കായികരംഗത്തിന്റെ മുഖത്തേറ്റ അടിയാണ്. മതത്തിന് സ്പോര്‍ട്സില്‍ ഒരു സ്ഥാനവുമില്ല. അടിസ്ഥാനരഹിതമാണ് ഈ ആരോപണങ്ങള്‍. സിറാജുള്‍പ്പടെയുള്ള താരങ്ങള്‍ക്ക് ഇതില്‍ കടുത്ത മാനസിക ബുദ്ധിമുട്ട് ഇതിനകം ഉണ്ടായിട്ടുണ്ട്. ഇത് ടീമിനോ വ്യക്തികള്‍ക്കോ, നമ്മള്‍ ഇന്ത്യക്കാര്‍ക്കോ ഗുണം ചെയ്യില്ല'- വാസന്‍ പറഞ്ഞു. 

അതേസമയം, സിറാജിന്‍റെ പ്രകടനങ്ങളല്ല, പേരും മതവുമാണ് ടീം മാനേജ്മെന്‍റ് കണക്കിലെടുത്തത് എന്നായിരുന്നു കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിന്റെ പ്രതികരണം. 'പ്രകടനങ്ങളൊന്നുമല്ല അവര്‍ പരിഗണിച്ചത്. അവന്റെ പേര് സിറാജ് എന്നാണ്. അതാണ് ടീമില് ‍ഇടമില്ലാത്തത്. വേര്‍തിരിവ് പ്രകടമാണ്'- മസൂദ് നേരത്തെ എഎന്‍ഐയോട് പ്രതികരിച്ചു. 

ENGLISH SUMMARY:

Former Indian cricketer Atul Wassan has defended India head coach Gautam Gambhir against allegations of communal bias following Mohammed Siraj's exclusion from the playing XI in the first Test against New Zealand. Wassan said Gambhir is a strict coach but not a communalist, urging people not to mix religion with cricket selection decisions. While questioning the decision to leave out an experienced and in-form bowler like Siraj, he suggested that injury could be the only reasonable explanation. His comments came after Congress MP Imran Masood alleged that Siraj's name and religion, rather than his performance, influenced the team management's decision.