**EDS: THIRD PARTY** In this image via X/@ICC, Indian captain Shubman Gill and coach Gautam Gambhir during a practice session ahead of the first Test cricket match against England, at Headingley, Leeds, Thursday, June 19, 2025. (ICC via PTI Photo)  (PTI06_19_2025_000323A)

**EDS: THIRD PARTY** In this image via X/@ICC, Indian captain Shubman Gill and coach Gautam Gambhir during a practice session ahead of the first Test cricket match against England, at Headingley, Leeds, Thursday, June 19, 2025. (ICC via PTI Photo) (PTI06_19_2025_000323A)

  • 'സീനിയോറിറ്റിക്ക് പുല്ലുവിലയാണ് മാനേജ്മെന്‍റ് നല്‍കുന്നത്. കുല്‍ദീപ് യാദവ്, അശ്വിന്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി... ഇവരെയാരെയും തിരികെ വിളിച്ചത് പോലുമില്ല. മുതിര്‍ന്ന താരങ്ങളോട് ഒരു ബഹുമാനവും കാണിക്കാത്ത ടീം മാനേജ്മെന്‍റാണിത്'

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ മുഹമ്മദ് സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന മാനേജ്മെന്‍റിന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനം കടുക്കുന്നു. വിഷയം രാഷ്ട്രീയമായും ചര്‍ച്ചയായി. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിനായി ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തിട്ടും സിറാജിന് പുറത്തിരിക്കേണ്ടി വന്നത് അന്യായമാണെന്നാണ് മുന്‍ താരങ്ങളടക്കം ചൂണ്ടിക്കാട്ടുന്നത്. സീനിയോറിറ്റിയെയോ മുന്‍ പ്രകടനങ്ങളെയോ റെക്കോര്‍ഡുകളെയോ കുറിച്ച് ഒരു ധാരണയും ഇപ്പോഴത്തെ ടീം മാനേജ്മെന്റിന് ഇല്ലെന്ന് മുന്‍ താരമായ മുഹമ്മദ് കൈഫ് തുറന്നടിച്ചു. 'ഈ മാനേജ്മെന്‍റില്‍ ഇതിപ്പോള്‍ സാധാരണമായിക്കഴിഞ്ഞു. രണ്ടോ മൂന്നോ കളിയില്‍ പ്രകടനം നിറം മങ്ങിയാല്‍ അതിപ്പോള്‍ സച്ചിനാണെങ്കില്‍ പോലും കാര്യമില്ല. അദ്ദേഹത്തിന് നേരെയും ചോദ്യശരങ്ങള്‍ വരും. വേണ്ടി വന്നാല്‍ ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്യും'- കൈഫ് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

'സീനിയോറിറ്റിക്ക് പുല്ലുവിലയാണ് മാനേജ്മെന്‍റ് നല്‍കുന്നത്. കുല്‍ദീപ് യാദവ്, അശ്വിന്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി... ഇവരെയാരെയും തിരികെ വിളിച്ചത് പോലുമില്ല. മുതിര്‍ന്ന താരങ്ങളോട് ഒരു ബഹുമാനവും കാണിക്കാത്ത ടീം മാനേജ്മെന്‍റാണിത്. നിങ്ങള്‍ സീനിയറാണെന്നതൊക്കെ സമ്മതിച്ചു, പക്ഷേ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്നതാകും ചോദ്യം. ഇതാണ് സിറാജിന്റെ കാര്യത്തിലും സംഭവിച്ചത്'- അദ്ദേഹം പറഞ്ഞു.

ഹ്രസ്വകാല ഓര്‍മയാണ് ഇപ്പോഴത്തെ മാനേജ്മെന്‍റിനുള്ളതെന്നും കൈഫ് പരിഹസിച്ചു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ രണ്ട് മല്‍സരങ്ങളില്‍ നിന്നായി നാല് വിക്കറ്റെടുക്കാനേ സിറാജിന് കഴിഞ്ഞിരുന്നുള്ളൂ. ഇത് മാത്രമാണ് ഒടുവില്‍ പരിഗണിക്കപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. 'ശ്രീലങ്കയ്ക്കെതിരെ സിറാജിന് തിളങ്ങാനായില്ല. പേസ് വളരെ കുറവായിരുന്നു. ജഡേജയും മാനവ് സുതാറുമാണ് മിക്ക ഓവറും എറിഞ്ഞത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ സുനില്‍ ഗവാസ്കറും രവി ശാസ്ത്രിയും നേരത്തെ സിറാജിനെ ഒഴിവാക്കിയതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സിറാജിന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തേണ്ടിയിരുന്നുവെന്നും മുന്‍താരങ്ങള്‍ അഭിപ്രായപ്പെട്ടു. 'സിറാജ് എവിടെ? പരിചയസമ്പത്തും ആക്രമണോല്‍സുകതയും പന്ത് സ്വന്തം വരുതിക്ക് തിരിക്കാനുള്ള കഴിവുമെല്ലാം ഒത്തിണങ്ങിയ താരമാണവന്‍'- രവി ശാസ്ത്രി എഴുതി. 

സിറാജിനെ പുറത്തിരുത്തിയത് അവിചാരിതമാണെന്ന് ഇപ്പോള്‍ താന്‍ കരുതുന്നില്ലെന്നും ചില പാറ്റേണ്‍ താന്‍ കാണുന്നുണ്ടെന്നുമായിരുന്നു ഗവാസ്കറുടെ പ്രതികരണം. 'ഏകദിനത്തില്‍ സിറാജിനെ ടീമിലിട്ടു, എന്നിട്ട് കളിപ്പിച്ചത് അവസാന ഏകദിനത്തില്‍ മാത്രം. ആദ്യ ടെസ്റ്റില്‍ പുറത്തിരുത്തി. സിറാജിന്റെ ബോളിങില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല ഇത്'- എന്നായിരുന്നു ഗവാസ്കറുടെ മുനവച്ച സംസാരം.  ഇതിന് പിന്നാലെ പേര് മുഹമ്മദ് സിറാജെന്നായതിനാലാണ് ടീമില്‍ നിന്ന് നിരന്തരം ഒഴിവാക്കുന്നതെന്ന ആരോപണം കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു. ഇത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചു. സിറാജിനെ ഒഴിവാക്കി പകരം ആകാശ് ദീപ്, അന്‍ഷുല്‍ കാംബോജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് ബുംറയ്ക്കൊപ്പം ഇറക്കിയത്.

ENGLISH SUMMARY:

Former India cricketer Mohammad Kaif has strongly criticised the Indian team management for leaving Mohammed Siraj out of the playing XI for the first Test against New Zealand. Kaif questioned the management's lack of respect for seniority and past performances, remarking that even Sachin Tendulkar could face exclusion if his performance dipped for two or three matches. He also pointed out that Siraj's impressive bowling performance during India's recent England tour was seemingly overlooked, while former cricketers Sunil Gavaskar and Ravi Shastri also questioned the decision. The omission triggered a wider controversy, with the Congress party alleging that Siraj was repeatedly sidelined because of his name, adding a political dimension to the selection debate.