New Zealand's Matt Henry, center, celebrates with teammates after taking the wicket of India's Virat Kohli during a One Day International cricket match in Tauranga, New Zealand, Friday, Nov. 13, 2026. AP/PTI(AP11_13_2026_000091B)
ജയത്തോടെ പരമ്പര സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് നാലാം ഏകദിനത്തിന് ബേ ഓവലില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് കിവീസിനെതിരെ നാണംകെട്ട തോല്‍വി. 244റണ്‍സിനാണ് ന്യൂസീലന്‍ഡിന്റെ ജയം. സ്കോര്‍ ന്യൂസീലന്‍ഡ് :333/10.ഇന്ത്യ 26.4 ഓവറില്‍ 89/10. ഇന്ത്യന്‍ നിരയില്‍ ആകെ മൂന്നു പേരാണ് രണ്ടക്കം കടന്നത്.
അക്കൗണ്ട് തുറക്കും മുന്‍പെ രോഹിതും കോലിയും ശ്രേയസും മടങ്ങി. ഗില്ലിന് പകരക്കാരനായി എത്തിയ ഋതുരാജ് ഗെയ്ക്ക്വാദ് അഞ്ച് റണ്‍സെടുത്ത് മടങ്ങി. ഇഷാന് കിഷനും അക്സര്‍ പട്ടേലും ചേര്‍ന്നാണ് സ്കോര്‍ 50 കടത്തിയത്. ക്ഷമയോടെ പിടിച്ച് നില്ക്കാന് ഇഷാന് കിഷന് ശ്രമിച്ചെങ്കിലും മാറ്റ് ഹെന്റിക്ക് മുന്നില്‍ വീണു. 52 പന്തുകളില്‍ നിന്ന് 27 റണ്‍സുമായി മടങ്ങി. ആറ് വിക്കറ്റുകളാണ് ഹെന്റി സ്വന്തമാക്കിയത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അടിച്ചു കസറിയ ഓപ്പണര്‍ വില്‍ യങിന്റെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 334 റണ്‍സെന്ന വിജയലക്ഷ്യം കുറിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ തകര്‍ന്നടിഞ്ഞു. അഞ്ച് ഡെലിവറിയില്‍ മൂന്ന് വിക്കറ്റുമായി മാറ്റ് ഹെന്റി കൊടുങ്കാറ്റായതോടെ പിന്നാലെ എത്തിയ ബാറ്റര്‍മാരും ഓരോത്തരായി മടങ്ങി.