• അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2–0ത്തിന് മുന്നിലാണ്. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാകും

ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍  ടോസ് നേടിയ ഇന്ത്യ ഫീല്‍ഡ് ചെയ്യും. മൂന്ന് പ്രധാന മാറ്റങ്ങളോടെയാണ് ബേ ഓവലില്‍ ഇന്ത്യ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കെ.എല്‍.രാഹുല്‍, അന്‍ഷുള്‍ കാംബോജ് എന്നിവര്‍ പ്ലേയിങ് ഇലവനില്‍ ഇല്ല. പകരം ഋതുരാജ് ഗെയ്ക്ക്​വാദ്, ഇഷാന്‍ കിഷന്‍, കുല്‍ദീപ് യാദവ് എന്നിവരാണ്  ടീമില്‍. കിവീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് 19ന് തുടക്കമാകുന്നതിനാലാണ് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത്. സിറാജിന് ഇക്കുറിയും അവസരം ലഭിച്ചില്ല.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2–0ത്തിന് മുന്നിലാണ്. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാകും. ആറ് മാറ്റങ്ങളാണ് ന്യൂസീലന്‍ഡ് ലൈനപ്പിലുള്ളത്. നിക് കെല്ലി, ജീന്‍ ഫോക്​സ്ക്രോഫ്റ്റ്, ഫിന്‍ അലന്‍, ക്രിസ്റ്റ്യന്‍ ക്ലര്‍ക്, മിഷേല്‍ ബ്രേസ്​വെല്‍, മാറ്റ് ഹെന്‍​റി എന്നിവരാണ് പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍ : രോഹിത് ശര്‍മ, ഋതുരാജ് ഗെയ്ക്​വാദ്, വിരാട് കോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍) , ഇഷാന്‍ കിഷന്‍, അക്സര്‍ പട്ടേല്‍, നമന്‍ ധീര്‍, അക്വിബ് നബി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിങ്.

ENGLISH SUMMARY:

India won the toss and elected to field against New Zealand in the fourth ODI at Bay Oval. India made three changes to their playing XI, with Shubman Gill, KL Rahul and Anshul Kamboj rested ahead of the upcoming Test series. Ruturaj Gaikwad, Ishan Kishan and Kuldeep Yadav have been included in their place, while Mohammed Siraj once again misses out. India lead the five-match series 2-0 and will secure the series with a victory in this match, after the third ODI was abandoned due to rain.