ടീമില്‍ നിന്നും വിരമിച്ച ഖവാജ തന്റെ ഓര്‍മകുറിപ്പായ സബ്രിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പന്തു ചുരണ്ടല്‍ വിവാദം ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍, ഉസ്മാന് ഖവാജയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി മുന്‍ താരം സ്റ്റുവര്‍ട് മാക്ഗില്‍. കരിയറില്‍ താനും പന്തില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടിയിട്ടുണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. 1998 മുതല്‍ 2008 വരെ ഓസീസിനായി 44 ടെസ്റ്റും മൂന്നു ഏകദിനങ്ങളും കളിച്ച താരമാണ് മാക്ഗില്‍.
Also Read: വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന് യുഎഇ ദേശീയ ടീമിലേക്ക്; കൂളിങ് പിരിയഡ് തീരാന്‍ കാത്തിരിപ്പ്
ഒരു യൂട്യൂബ് ഷോയില്‍ സംസാരിക്കുമ്പോഴാണ് താരത്തിന്റെ തുറന്നു പറച്ചില്. തള്ളവിരലില്‍ സാന്‍ഡ് പേപ്പര്‍ കഷ്ണം ഒട്ടിച്ച് അതുപയോഗിച്ച് പന്തില്‍ ചുരുണ്ടിയിരുന്നു എന്നാണ് മാക്ഗില്‍ പറഞ്ഞത്. 'ചെറിയ കഷ്ണം സാന്ഡ്പേപ്പര് മുറിച്ചെടുത്ത് തള്ളവിരലില്‍ ഒട്ടിച്ചുവെയ്ക്കും. ചതിയുടെ ഭാഗമായല്ല ഇത് ചെയ്തത്. എന്താണ് സംഭവിക്കുക എന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു, അത് വര്‍ക്കായി' എന്നായിരുന്നു മക്ഗില്ലിന്റെ വാക്കുകള്‍. മത്സരത്തിനിടെ എങ്ങനെ ചെയ്തു എന്നും മക്ഗില്‍ വിശദീകരിക്കുന്നുണ്ട്.
'ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ അംപയര്‍മാര്‍ ബൗണ്ടറി ലൈനിന് 20 മീറ്റര്‍ അകലെ പന്തുവെയ്ക്കും. ചായയ്ക്ക് ശേഷം ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പന്തെടുത്ത് വിരലില്‍ ഒട്ടിച്ച സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് നന്നായി ചുരണ്ടും. പന്തെറിയുന്നതിന് മുന്‍പ് ഇത് ഓടയിലേക്ക് കളയും. പന്തിലുള്ള പോറലൊഴികെ ഇത് ചെയ്തു എന്ന് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല' എന്നും മക്ഗില്‍ കൂട്ടിച്ചേര്‍ത്തു.
Also Read: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്: കേരള ടീമിനെ സഞ്ജു നയിക്കും
2018-ൽ കേപ് ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാണ് ഓസ്ട്രേലിയന്‍ താരങ്ങള്‍ പന്തുചുരണ്ടിയത്. സംഭവം ടീമിന് ഒന്നാകെ അറിയമായിരുന്നു എന്നായിരുന്നു ഖവാജയുടെ വെളിപ്പെടുത്തല്‍. ടീമില്‍ നിന്നും വിരമിച്ച ഖവാജ തന്റെ ഓര്‍മകുറിപ്പായ സബ്രിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ 2018 ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മുഖ്യപരിശീലകനായിരുന്ന ഡാരന്‍ ലേമാന് ഇക്കാര്യം നിഷേധിച്ചു. മിച്ചൽ സ്റ്റാർക്കും ഇക്കാര്യത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ വിലക്കു നേരിട്ട മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഖവാജയുടെ പുസ്തകത്തിലെ അവകാശവാദങ്ങൾ ശരിയാണെന്ന് പറഞ്ഞു.