virat-kohli-bat

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡിങിനിടെ കാണികളോട് കലിപ്പിട്ട് വിരാട് കോലി. മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് കാണികള്‍ ബാറ്റെറിഞ്ഞതോടെയാണ് കോലി ഇടഞ്ഞത്. മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നെങ്കിലും കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. ഏഴു പന്തില്‍ ഏഴു റണ്‍സാണ് വിരാട് കോലി നേടിയത്. 

Also Read: രണ്ടാമത് ബാറ്റുചെയ്തിട്ടും ഇന്ത്യയുടെ ജയം 4 റണ്‍സിന്; എങ്ങനെ?

മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിങിനിടെ കോലി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് സംഭവം. ആരാധകരിലൊരാള്‍ കോലിക്ക് അരികിലേക്ക് ചെറിയ പ്ലാസ്റ്റിക്ക് ബാറ്റ് എറിയുകയായിരുന്നു. കോലിയുടെ ഓട്ടോഗ്രാഫ് പ്രതീക്ഷിച്ചായിരുന്നു ബാറ്റെറിഞ്ഞതെങ്കിലും ആരാധകന്‍റെ പെരുമാറ്റത്തില്‍ കോലി അസന്തുഷ്ടനായിരുന്നു. ഗ്രൗണ്ടില്‍ വീണ ബാറ്റെടുത്ത് പ്ലേയിങ് ഏരിയയ്ക്ക് പുറത്തിട്ട കോലി ഇനി ഇത് ആവര്‍ത്തിക്കരുതെന്ന് ആരാധകര്‍ക്ക് ആംഗ്യത്തിലൂടെ മുന്നറിയിപ്പും നല്‍കി. 

ചെറിയ സ്കോറിന്‍റെ കളിയായിരുന്നെങ്കിലും വിറച്ചാണ് ഇന്ത്യ ജയിച്ചത്. ന്യൂസിലൻഡിന്‍റെ 135 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഡിഎല്‍എസ് നിയമപ്രകാരം നാലു റണ്‍സിനാണ് ജയിച്ചത്.  മത്സരം നിർത്തിവെയ്ക്കുമ്പോൾ നേടിയ സ്കോർ 26 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 113 റൺസായിരുന്നു. ഡിഎൽഎസ് നിയമപ്രകാരം 109 റൺസാണ് വിജയലക്ഷ്യമാക്കി നിശ്ചയിച്ചത്. ഇന്ത്യ 113 റൺസ് നേടിയതിനാല്‍ മത്സരത്തിൽ ഇന്ത്യ നാലു റൺസിന് ജയിക്കുകയായിരുന്നു.

ENGLISH SUMMARY:

During the second ODI between India and New Zealand, star batter Virat Kohli lost his cool at a fan who threw a mini plastic bat onto the ground near the boundary line. The fan had thrown the item in hopes of getting an autograph while Kohli was fielding, but the security lapse frustrated the veteran cricketer. Kohli picked up the toy bat, tossed it outside the playing area, and sternly warned the crowd through gestures not to repeat such actions. Despite the off-field drama and Kohli's cheap dismissal for just seven runs, India managed to pull off a narrow four-run victory via the DLS method.