ലോകകപ്പ് ഒരുക്കങ്ങളിലേക്ക് രോഹിത് ശര്‍മയും വിരാട് കോലിയും. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇരുവരും പരിശീലനത്തിന് ഇറങ്ങി. ബുധനാഴ്ച്ചയാണ് അഞ്ചുമല്‍സരങ്ങളുടെ പരമ്പര തുടങ്ങുന്നത്.
2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ ഒരുക്കങ്ങൾക്ക് തുടക്കമാകുന്നു. ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മയും വിരാട് കോലിയും നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ ബിസിസിഐ പങ്കുവച്ചു. നവംബർ നാലിന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പര ലോകകപ്പിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങളിൽ നിർണായകമാകും. ഡിസംബറിൽ ശ്രീലങ്കയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളും ജനുവരിയിൽ സിംബാബ്വെക്കെതിരെ മൂന്ന് ഏകദിനങ്ങളും ഇന്ത്യ കളിക്കും.
2027 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് 11 ഏകദിന മത്സരങ്ങളാണുള്ളത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുള്ള രോഹിത്തിന്റെയും കോലിയുടെയും പരിചയസമ്പത്ത് ലോകകപ്പിലും ടീമിന് കരുത്താകും. ബാറ്റിങ് നിരയുടെ ഘടന, മധ്യനിരയുടെ സ്ഥിരത, ബോളിങ് നിരയുടെ സന്തുലിതാവസ്ഥ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ ഇന്ത്യക്ക് തീരുമാനങ്ങളെടുക്കാനുണ്ട്. വരാനിരിക്കുന്ന ഏകദിന പരമ്പരകൾ ടീമിന്റെ വിവിധ കോമ്പിനേഷനുകൾ പരീക്ഷിക്കാനും താരങ്ങളുടെ റോളുകൾ ഉറപ്പിക്കാനുമുള്ള അവസരങ്ങളാകും.