38 പന്തില്‍ 113 റണ്‍സ്. 11 സിക്സും 9 ഫോറും. വെല്ലിങ്ടണിലെ ഹെന്റി സ്റ്റേഡിയത്തില്‍ അഭിഷേക് ശര്‍മ ന്യൂസിലന്‍ഡ് ബോളര്‍മാരെ ചവിട്ടിയരച്ചു. കൗമാര ബാറ്റിങ് സെന്സേഷന് വൈഭവ് സൂര്യവംശി കൂടി ചേര്‍ന്നതോടെ കിവി ബോളര്‍മാര്‍ നെട്ടോട്ടമോടി. കണ്ണടച്ചുതുറക്കും വേഗത്തില്‍ ട്വന്റി ട്വന്റി കരിയറിലെ നാലാം സെഞ്ചറി കുറിച്ച അഭിഷേക് ശര്‍മ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്താണ് ക്രീസ് വിട്ടത്.
India's Abhishek Sharma celebrates 100 runs during the 3rd T20 cricket match between New Zealand and India at the HNRY Stadium in Wellington on October 27, 2026. (Photo by Marty MELVILLE / AFP)
ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് നേടിയ 193 റണ്‍സ് പിന്നിടാന്‍ ഇന്ത്യയ്ക്ക് പിന്നീട് അധികമൊന്നും ചെയ്യേണ്ടിവന്നില്ല. നമന്‍ ദീറും തിലക് വര്‍മയും ചേര്‍ന്ന് ആ ഔപചാരികത പൂര്‍ത്തിയാക്കി. 13.2 ഓവറിലാണ് ഇന്ത്യ ന്യൂസിലന്‍ഡിന്റെ 193 റണ്‍സ് മറികടന്നത്. ആറു വിക്കറ്റ് വിജയം. ഇതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0 ത്തിന് സ്വന്തമാക്കി. Also Read: 'Wow'! ഇനിയെന്ത് വേണം കിങ് കെയ്ന്‍? വെംബ്ലിക്ക് പൊന്‍ തിളക്കം
India's Abhishek Sharma, left, and Vaibhav Sooryavanshi gesture after winning during the third T20 cricket international match between New Zealand and India in Wellington, New Zealand, Tuesday, Oct. 27, 2026. AP/PTI
തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലും ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വെല്ലിങ്ടണിലുംന്യൂസിലന്ഡിനെ ബാറ്റിങ്ങിനയച്ചു. മിന്നും ഫോം തുടരുന്ന ഡാരില്‍ മിച്ചലിന്റെയും ഫിന് അലന്റെയും ബെവണ്‍ ജേക്കബ്സിന്റെയും മികവില്‍ ന്യൂസിലന്‍ഡ് മൂന്നുവിക്കറ്റിന് 193 റണ്‍സ് എന്ന മാന്യമായ സ്കോര്‍ ഇന്ത്യയ്ക്കുമുന്നില്‍ വച്ചു. മിച്ചല്‍ പുറത്താകാതെ 89 റണ്‍സും ജേക്കബ്സ് 39 റണ്‍സും നേടി. അലന് 40 റണ്‍സെടുത്തു.
India's Abhishek Sharma celebrates after reaching his century (100 runs) during the 3rd T20i cricket match between New Zealand and India at the Hnry Stadium in Wellington on October 27, 2026. (Photo by Marty MELVILLE / AFP)
മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ സഞ്ജു സാംസണുപകരം പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിയെയാണ് അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണിങ്ങിന് ഇറക്കിയത്. രണ്ടാം മല്‍സരത്തില്‍ പതറിയ വൈഭവ് വെല്ലിങ്ടണില്‍ കിട്ടിയ പന്തെല്ലാം പ്രഹരിച്ചു. 19 പന്തില്‍ 4 സിക്സും 4 ഫോറുമടക്കം 45 റണ്‍സ്. 7 ഓവറില്‍ ഓപ്പണിങ് സഖ്യം നേടിയത് 133 റണ്‍സ്. മാത്യു ഫിഷറിന്റെ പന്തില്‍ ഡാരില്‍ മിച്ചല്‍ ക്യാച്ചെടുത്താണ് വൈഭവ് മടങ്ങിയത്.
അതിനുശേഷവും ആക്രമണത്തില്‍ ഒരു കുറവും ഉണ്ടായില്ല. അഭിഷേക് ശര്‍മ റെക്കോര്‍ഡ് ബുക്കുകള്‍ ഇളക്കിമറിച്ചുള്ള പ്രകടനം തുടര്‍ന്നു. 34 പന്തില്‍ സെഞ്ചറി! അഭിഷേകിന്റെ തല്ലുകിട്ടാത്ത ആരുമില്ല കിവീസ് നിരയില്‍ എന്നായിരുന്നു സ്ഥിതി. വെറും 35 പന്തിലാണ് അഭിഷേക് സെഞ്ചറി തികച്ചത്. പത്താം ഓവറിലെ അവസാനപന്തില്‍ ജാമീസണ് അഭിഷേകിനെ ഗ്ലെന്‍ ഫിലിപ്സിന്റെ കൈകളില്‍ എത്തിച്ചെങ്കിലും മല്‍സരം ആതിഥേയരുടെ കൈവിട്ടുപോയിരുന്നു.
അഭിഷേകിന് പിന്നാലെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും വീണപ്പോള്‍ ഒരു കൂട്ടപ്പൊരിച്ചില്‍ മണത്തെങ്കിലും തിലക് വര്‍മയും നമന്‍ ധീറും അതിന് അനുവദിച്ചില്ല. സഞ്ജു 13 പന്തില്‍ പതിനെട്ടും ശ്രേയസ് 10 പന്തില്‍ അഞ്ചും റണ്‍സാണ് എടുത്തത്. തിലക് വര്‍മ ഒരു റണ്ണോടെയും നമന്‍ ധീര്‍ നാലു റണ്‍സോടെയും പുറത്താകാതെ നിന്നു.