gautam-gambhir-clarifies-sanju-samson-first-choice-vaibhav
  • മത്സരത്തിലുടനീളം സഞ്ജു– അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് ഇന്ത്യ പരീക്ഷിച്ചത്.

വിൻഡീസിനെതിരായ ട്വൻറി 20 പരമ്പരയിലെ ഫൈനൽ പോരാട്ടം ഇന്നാണ്. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടു ടീമിനും രണ്ടു ജയം വീതം. നിർണായകമായ ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ടീമിൽ മാറ്റം വരുത്തുമോ? നാലു മത്സരവും കളിക്കാതിരുന്ന വൈഭവിന് അവസാന മത്സരത്തിൽ ഇടം ലഭിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. 

മത്സരത്തിലുടനീളം സഞ്ജു– അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ടിനെയാണ് ഇന്ത്യ പരീക്ഷിച്ചത്. ഇരുവരും മികച്ച ഫോം തുടരുന്നതിനാൽ വൈഭവിന് ഇന്ന് അവസരം ലഭിക്കുമോ എന്നതിൽ ഉറപ്പില്ല. അതേസമയത്താണ് പ്രതീക്ഷ കൈവിട്ടില്ലെന്ന് സൂചിപ്പിക്കുന്നൊരു ഇൻസ്റ്റഗ്രാം പോസ്റ്റ് വൈഭവ് പങ്കിട്ടത്. 

'ഇപ്പോഴും വിശ്വസിക്കുന്നു' (still believing) എന്നാണ് വൈഭവ് കുറിച്ചത്. ഇലവനിലേക്ക് എത്താനും ടീമിനെ പരമ്പര വിജയത്തിലേക്ക് നയിക്കാമെന്ന വിശ്വാസവും താൻ കൈവിട്ടിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് വൈഭവിന്റെ പോസ്റ്റ്. ബാറ്റുമായുള്ള തൻറെ പടവും സ്റ്റോറിക്കൊപ്പമുണ്ട്. 

അവസാന മത്സരത്തിലും വൈഭവ് കളിക്കാനുള്ള സാധ്യത കുറവാണ്. വൈഭവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെ പറ്റി തന്‍റെ നിലപാട് ​പരിശീലകനായി ​ഗംഭീർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വൈഭവിന് ഇടം നേടാൻ മാത്രം അഭിഷേക് ശർമ്മയോ സഞ്ജു സാംസണോ ടീമിൽ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന് ഗംഭീർ പറഞ്ഞിട്ടുണ്ട്.  നാലു മത്സരങ്ങളിൽ നിന്നും 152 റൺസാണ് സഞ്ജു നേടിയത്. രണ്ടു അർധ സെഞ്ചറി സഹിതമാണിത്. 139 റൺസാണ് അഭിഷേക് ശർമ നേടിയത്. 

വൈകീട്ട് ഏഴു മണിക്ക് ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് അവസാന മത്സരം. രണ്ടു വർഷത്തിനു ശേഷമാണ് മൈതാനത്ത് രാജ്യാന്തര മത്സരം വരുന്നത്. ബെം​ഗളൂരുവിലെ ബാറ്റിങിന് അനുകൂലമായ പിച്ച് ബൗളർമാരെ സമ്മർദ്ദത്തിലാക്കാറുണ്ട്. എന്നാൽ മികച്ചപ്രകടനം പുറത്തെടുത്ത വിൻഡീസ് ബൗളിം​ഗ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. അവസാന രണ്ടു മത്സരങ്ങളിലും ഇന്ത്യയെ ഓൾഔട്ടാക്കാൻ വിൻഡീസിനായി. പവർപ്ലേയിൽ പ്രതിരോധത്തിലായ ശേഷം അവസാന മൂന്ന് മത്സരങ്ങളിലും തിരിച്ചുവന്നതും വിൻഡീസിന് വലിയ ആത്മവിശ്വാസം നൽകുന്നു. ബൗളിങ് നിരയുടെ പവർപ്ലേയിലെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമാകും. 

ENGLISH SUMMARY:

Vaibhav remains hopeful of getting an opportunity in India's playing XI for the decisive T20I match against West Indies after missing the first four games of the series. He shared an Instagram story with the message “Still believing,” signalling that he has not given up hope of playing in the final. However, India's established opening partnership of Sanju Samson and Abhishek Sharma could make a change to the batting line-up unlikely. With the five-match series level at 2-2, both teams will be aiming to win the final at Bengaluru's M. Chinnaswamy Stadium.