ഐപിഎല്‍ താരലേലം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ പര്യടനത്തില്‍ ഷായ് ഹോപ്പിന്‍റെ ബാറ്റിങ്ങ് വിരുന്ന്. വെസ്റ്റ് ഇന്‍ഡീസിനായി ട്വന്റി 20യില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍‍ഡും ഇനി ഹോപ്പിന്‍റെ പേരിലാണ്.  ഡിവില്ലിയേഴ്സിനെ മറികടന്ന് ഇന്ത്യയില്‍, ഇന്ത്യയ്ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടുന്ന  ബാറ്ററായി ഹോപ്പ്.  

കഴിഞ്ഞ രണ്ട് ഐപിഎല്‍ താരലേലങ്ങളിലും ആര്‍ക്കും വേണ്ടാതിരുന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, ഇന്ത്യന്‍ പര്യടനത്തിലെ നാലാം സെഞ്ചുറിയോടെ ഫ്രാ‍ഞ്ചൈസികള്‍ക്ക് മുന്നില്‍ സ്വന്തം മൂല്യം തെളിയിച്ചു. ഐപിഎല്‍ താരലേലത്തിന് രണ്ടുമാസം മാത്രം ശേഷിക്കെയാണ്  ഹോപ്പിന്‍റെ വെടിക്കെട്ട്. രണ്ടാം ഏകദിനത്തിൽ 104 റൺസ് നേടിയ ഹോപ്പ്, മൂന്നാം മത്സരത്തിൽ 143 പന്തിൽ നിന്ന് 162 റൺസെടുത്തു. ട്വന്‍റി 20യിലും ഫോം തുടര്‍ന്ന ഹോപ്പ്  രണ്ടാം മല്‍സരത്തില്‍ പുറത്താകാതെ നേടിയത് 102 റണ്‍സ്.

ഹൈദരാബാദില്‍ കുറിച്ചത് ഇന്ത്യന്‍ പര്യടനത്തിലെ നാലാം സെഞ്ചുറി. അതും പുറത്താകാതെ 102 റണ്‍സ്.  2024ലാണ് ഹോപ്പ് അവസാനമായി ഐപിഎല്‍ കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളത്തിലിറങ്ങിയ ഹോപ്പിനെ തൊട്ടടുത്തവര്‍ഷം ആരും സ്വന്തമാക്കിയില്ല.  

സ്പിന്നിനെ നേരിടാന്‍ മികവുള്ള ഓപ്പണിങ്ങ് ബാറ്ററായ വിക്കറ്റ് കീപ്പറെ ലക്നൗ സൂപ്പര്‍ ജെയ്ന്റ്സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളാകും നോട്ടമിടുക.  പൊരിഞ്ഞ ലേലംവിളി തന്നെ ഹോപ്പിനായി ഇത്തവണ പ്രതീക്ഷിക്കാം. 

ENGLISH SUMMARY:

Shai Hope centuries India tour showcased the explosive batting form of the West Indies captain ahead of the upcoming IPL auction.