West Indies Rovman Powell is clean bowled by India's Mayank Yadav
റാഞ്ചി ട്വന്‍റി 20യില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിന്‍ഡീസ് താരങ്ങള്‍ക്ക് താക്കീത്. റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ് എന്നിവര്‍ക്കാണ് താക്കീത് നൽകിയത്. 24 മാസത്തിനിടയിലെ ആദ്യ കുറ്റമായതിനാൽ ഇരു കളിക്കാർക്കും ഓരോ ഡിമെറിറ്റ് പോയിന്റ് വീതം ചുമത്തി. വിന്‍ഡീസിന്റെ ബാറ്റിങിനിടെ നടന്ന സംഭവങ്ങള്‍ക്കാണ് ഐസിസി നടപടി.
വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിന്റെ ആറാം ഓവറിൽ മയങ്ക് യാദവിന്റെ പന്തിൽ പുറത്തായതിന് പിന്നാലെ ബാറ്റ് കൊണ്ട് പന്തിൽ അടിച്ചതിനാണ് പവലിനെതിരെ നടപടി. ക്രിക്കറ്റ് ഉപകരണങ്ങൾ അനാദരിക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ന്റെ ലംഘനമാണിതെന്ന് ഐസിസി കണ്ടെത്തി.
13-ാം ഓവറില്‍ പന്ത് വൈഡ് വിളിക്കാത്തതിനെ തുടര്‍ന്ന് അംപയറോട് കയര്‍ത്തതിനാണ് റൂഥർഫോർഡിനെതിരെ നടപടി വന്നത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.8 ആണ് റൂഥര്‍ഫോര്‍ഡ് ലംഘിച്ചത്. പന്ത് വൈഡ് ആണെന്ന് റൂഥർഫോർഡ് കരുതിയെങ്കിലും അംപയര്‍ വൈഡ് അനുവദിച്ചില്ല. ഇതാണ് രോക്ഷത്തിന് കാരണം. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘനങ്ങൾക്ക് ഔദ്യോഗിക താക്കീത്, മാച്ച് ഫീയുടെ പരമാവധി 50 ശതമാനം വരെ പിഴ, ഒന്നുമുതൽ രണ്ട് വരെ ഡിമെറിറ്റ് പോയിന്റുകൾ എന്നിവയാണ് ശിക്ഷയായി ലഭിക്കുക.
ഇന്നലത്തെ മത്സരത്തില്‍ 14 റൺസിനാണ് വിന്‍ഡീസ് ഇന്ത്യയോട് തോറ്റത്. ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനെ സാധിച്ചുള്ളൂ. മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ നമൻ ധീർ എന്നിവരാണ് നിർണായക വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ വിജയത്തിന് കളമൊരുക്കിയത്