sanju-samson-fifty
  • വെസ്റ്റ് ഇൻഡീസിനെതിരെ 21 പന്തിൽ അർധസെഞ്ചറി തികച്ച സഞ്ജു സാംസൺ, 2019-ൽ വിരാട് കോലി സ്ഥാപിച്ച അതിവേഗ ഫിഫ്റ്റി റെക്കോർഡിനൊപ്പമെത്തി.

മൂന്നു ഇന്നിങ്സുകളിലെ മോശം പ്രകടനത്തിനു ശേഷം അർധ സെഞ്ചറിയോടെ മികച്ച ഇന്നിങ്സാണ് സഞ്ജു വിൻഡീസിനെതിരെ കാഴ്ചവെച്ചത്. 41 പന്തിൽ 82 റൺസാണ് സഞ്ജു നേടിയത്. നാലു ഫോറും ആറു സിക്സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. ഈ അർധ സെഞ്ചറിയോടെ കോലിയുടെ റെക്കോർഡിനൊപ്പം എത്തി. 

Also Read: 249 റൺസ് അടിച്ചിട്ടും ഇന്ത്യ വീണു; ഷായ് ഹോപ്പിന്റെ സെഞ്ചറി കരുത്തിൽ വിൻഡീസിന് ജയം

21 പന്തിലാണ് സഞ്ജു അർധ സെഞ്ചറി നേടിയത്. താരത്തിന്റെ ഒൻപതാമത്തെ അർധ സെഞ്ചറിയാണിത്. വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ അർധ സെഞ്ചറികൂടിയാണിത്. 2019തിൽ വാങ്കഡേയിൽ വിരാട് കോലി നേടിയ 21 പന്തിലെ അർധ സെഞ്ചറിക്കൊപ്പമാണ് സഞ്ജുവിന്റെ നേട്ടം. സഞ്ജുവിന്റെ വേഗ അർധസെഞ്ചറി വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറിലേക്ക് എത്തിച്ചു. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 79 റൺസാണ് ഇന്ത്യ നേടിയത്. 

അതേസമയം, മൂന്നു മോശം ഇന്നിങ്സുകൾക്കു ശേഷം സ്കോർ നേടിയതിൽ പ്രത്യേകിച്ച് ഒന്നും കരുതുന്നില്ലെന്ന് സഞ്ജു പറഞ്ഞു. 'തയ്യാറെടുപ്പ് നടത്തുക, പ്രാക്ടീസ് ചെയ്യുക, കയ്യിലുള്ളതെല്ലാം ചെയ്യുക. എന്റെ മൂന്നു ഇന്നിങ്സുകൾ മോശമായിരുന്നു. കുറച്ചു സമയമെടുത്ത് മികച്ച ഇന്നിങ്സുണ്ടാക്കാം എന്നെനിക്ക് കരുതാനാകില്ല. ടീമാണ് എനിക്ക് ആദ്യം. ടീമിനായി മികച്ച തുടക്കം നൽകുകയാണ് എന്റെ ജോലി. അത് ചെയ്യാനും ശ്രമിക്കാറുണ്ട്. റൺസ് നേടാത്തതിന് ഞാൻ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല. അതന്റെ ജോലിയാണ്. ഞാൻ കളത്തിലിറങ്ങുമ്പോഴെല്ലാം അത് ചെയ്യാൻ ശ്രമിക്കാറുണ്ട്' സഞ്ജു പറഞ്ഞു. 

Also Read: ഐസിസി ട്വന്‍റി20 റാങ്കിങ്; ഏഴാം സ്ഥാനത്തേയ്ക്കുയര്‍ന്ന് ശ്രേയസ് അയ്യര്‍

ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ ഇത്ര സ്കോർ ചെയ്യണമെന്ന് മുൻകൂട്ടി നിശ്ചയിക്കാറില്ലെന്ന് സഞ്ജു പറഞ്ഞു. പന്ത് ശ്രദ്ധിച്ച് പോസ്റ്റീവായ മാനസികാവസ്ഥയിൽ കളിക്കാൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. 'പന്ത് എന്റെ ഏരിയയിലാണെങ്കിൽ ഞാൻ തീർച്ചയായും ഷോട്ട് കളിക്കും. കവറിലൂടെയായാലും ലോം​ഗ് ഓവറിലൂടെയായാലും അതൊരു പ്രശ്നമല്ല, ബൗളർ പന്തെറിയുന്നതിനെ ആശ്രയിച്ചിരിക്കും. മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല, പന്ത് ശ്രദ്ധിച്ച് സ്വന്തം കഴിവിൽ വിശ്വസിക്കും എന്നാണ് സഞ്ജു പറഞ്ഞത്. 

ENGLISH SUMMARY:

Indian wicketkeeper-batsman Sanju Samson bounced back from a string of low scores by smashing a blistering 82 off 41 balls against the West Indies. He reached his ninth T20I half-century in just 21 balls, equaling Virat Kohli's 2019 record for the fastest T20I half-century by an Indian against the West Indies. His explosive knock featured four boundaries and six sixes, driving India to its highest powerplay score of 79/1 against the Windies. Speaking after the innings, Sanju emphasized his team-first mindset, stating he remains focused on aggressive execution without overthinking past failures.