shreyas-iyar

TOPICS COVERED

ഐസിസി ട്വന്‍റി20 റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തേയ്ക്കുയര്‍ന്ന് ശ്രേയസ് അയ്യര്‍. ഏകദിന പട്ടികയിൽ ശുഭമന്‍ ഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. കൗമാര താരം വൈഭവ് സൂര്യവംശി എട്ടു സ്ഥാനങ്ങൾ ഉയർന്ന് 46-ാമതായി.

ലകനൗവില്‍ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയുടെ ആദ്യ മത്സരത്തിൽ 43 പന്തിൽ പുറത്താകാത്ത 102 റൺസ് നേടിയതോടെയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് നേട്ടമായത്. 18 സ്ഥാനങ്ങൾ മുന്നേറിയ ശ്രേയസ് ഈ ഫോർമാറ്റിൽ ഏഴാം റാങ്കിലെത്തി. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇഷാൻ കിഷനും അഭിഷേക് ശർമയുമാണ്. തിലക് വർമ്മ പത്താം സ്ഥാനത്ത് എത്തുകയും ചെയ്തതോടെ ഇന്ത്യയ്ക്ക് ടോപ് 10-ൽ നാല് ബാറ്റർമാർ  ഇടംപിടിച്ചു. 

കൗമാര താരം വൈഭവ് സൂര്യവംശി എട്ടു സ്ഥാനങ്ങൾ ഉയർന്ന് 46-ാമതായി. ഏകദിനത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.  ഗുവാഹത്തിയില്‍ നേടിയ ഡബിള്‍ സെഞ്ചുറി ഗില്ലിന് 25 റേറ്റിങ് പോയിന്റുകള്‍ സമ്മാനിച്ചു. വിരാട് കോലി രണ്ടാം സ്ഥാനത്തുനിന്നും മൂന്നാമതായി. ബോളര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ് ഒന്നാമത്. ഇന്ത്യൻ ഇടതുകൈ സ്പിന്നർ അക്‌സർ പട്ടേൽ മൂന്ന് മത്സരങ്ങളിൽ  രണ്ട് വിക്കറ്റുകൾ വീതം നേടിയതോടെ 16 സ്ഥാനങ്ങൾ മുന്നോട്ടു കുതിച്ച് ഏഴാം സ്ഥാനത്തെത്തി. 

ENGLISH SUMMARY:

Shreyas Iyer T20 ranking jumps to the seventh spot following a brilliant century against West Indies in Lucknow. Shubman Gill maintains his position at the top of the ODI batting charts after a stellar double century.