smriti-mandhana-highest-run-scorer-womens-t20i
  • ന്യൂസീലന്‍ഡ് ഇതിഹാസം സൂസി ബെയ്റ്റ്സി(4758)നെയാണ് സ്മൃതി മറികടന്നത്

വനിതാ ട്വന്‍റി 20യില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പര്‍ താരം സ്മൃതി മന്ഥന (4788). ഏഷ്യന്‍ ഗെയിംസില്‍ ബംഗ്ലദേശിനെതിരായ മല്‍സരത്തിലാണ് സ്മൃതി സ്വപ്നതുല്യമായ നേട്ടം കൈവരിച്ചത്. ന്യൂസീലന്‍ഡ് ഇതിഹാസം സൂസി ബെയ്റ്റ്സി(4758)നെയാണ് സ്മൃതി മറികടന്നത്. ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ 19 പന്തില്‍ നിന്ന് 37 റണ്‍സാണ് താരം നേടിയത്.

ടോപ്പര്‍മാരുടെ പട്ടികയില്‍  ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതാ(4287)ണ് മൂന്നാമത്. ശ്രീലങ്കന്‍ താരം ചമരി അത്തപ്പത്തു (4282), ന്യൂസീലന്‍ഡിന്റെ പവര്‍ഹിറ്റര്‍ സോഫി ഡെവിന്‍ (3817) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. 

വനിതാ ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലെയും ടോപ് സ്കോറര്‍ എന്ന ഇന്ത്യന്‍ ഇതിഹാസം മിതാലി രാജിന്‍റെ റെക്കോര്‍ഡും ഈ മാസമാദ്യം സ്മൃതി മറികടന്നിരുന്നു. ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരായ മല്‍സരത്തിലായിരുന്നു ഈ നേട്ടം. 10,950 റണ്‍സാണ് എല്ലാ ഫോര്‍മാറ്റിലുമായി സ്മൃതി അടിച്ചുകൂട്ടിയത്. 10,740 റണ്‍സ് വീതമുള്ള മിതാലി രാജും ന്യുസീലന്‍ഡിന്‍റെ സൂസി ബെയ്റ്റ്സുമാണ് തൊട്ടുപിന്നില്‍. ഇംഗ്ലണ്ടിന്‍റെ ഷാര്‍ലറ്റ് എഡ്വേര്‍ഡ് (10273), വിന്‍ഡീസ് താരം സ്റ്റെഫാനി  ടെയ്​ലര്‍ (10,007) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുതാരങ്ങള്‍. 

2013 ല്‍ അരങ്ങേറ്റം കുറിച്ച സ്മൃതി ഇംഗ്ലണ്ടിനെതിയാണ് ട്വന്‍റി 20യിലെ ആദ്യ സെഞ്ചറി നേടിയത്. ഇതോടെ എല്ലാ ഫോര്‍മാറ്റിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ബാറ്ററെന്ന നേട്ടവും സ്മൃതിയുടെ പേരിലായി. 

ENGLISH SUMMARY:

India's star batter Smriti Mandhana scripted history by becoming the highest run-scorer in Women's T20 International cricket during the Asian Games semifinal against Bangladesh. Scoring a rapid 37 off 19 balls, Mandhana reached 4,788 T20I runs, surpassing New Zealand legend Suzie Bates' tally of 4,758. Indian captain Harmanpreet Kaur holds the third spot with 4,287 runs. Mandhana, who previously broke Mithali Raj's record across all formats with 10,950 international runs, continues her record-breaking spree in international cricket.