ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പടുകൂറ്റൻ സ്കോർ ഉയർത്തി വിൻഡീസ്. 50 ഓവറിൽ 405 റൺസാണ് വെസ്റ്റിൻഡീസ് അടിച്ചുകൂട്ടിയത്. മൂന്ന് വിൻഡീസ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് ഗുവാഹത്തിയിലെ ബർസാപാര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മൂന്നുപേരും സെഞ്ചുറി നേടി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിൻഡീസ് നിരയിൽ ജോൺ കാംപെൽ, ഷായ് ഹോപ്, ആമിർ ജങ്കൂ എന്നിവരാണ് സെഞ്ചുറി നേടിയത്. ഓപ്പണർ കീസി കാർട്ടി (9)യുടെ വിക്കറ്റ് നേരത്തെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലെത്തിയ മൂന്ന് ബാറ്റർമാരുടെ കരുത്തിലാണ് വിൻഡീസ് സ്കോർ ഉയർത്തിയത്.

വിൻഡീസ് സ്കോർ 37ൽ എത്തി നിൽക്കെയാണ് പേസർ പ്രസിദ്ധ് കൃഷ്ണ കീസി കാർട്ടിയെ പുറത്താക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്. എന്നാൽ ജോൺ കാംപെല്ലും ഷായ് ഹോപും ചേർന്ന് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. വെറും 18 ഓവറിൽ ടീം സ്കോർ 140 കടത്തിയ കാംപെൽ അതിവേഗം സെഞ്ചുറി പൂർത്തിയാക്കി. 68 പന്തിൽ ഒൻപത് ഫോറിന്റെയും അഞ്ച് സിക്സറുകളുടെയും സഹായത്തോടെയാണ് കാംപെൽ സെഞ്ചുറി തികച്ചത്. 100 റൺസ് തികച്ചതിന് തൊട്ടുപിന്നാലെ ഗുർനൂർ ബ്രാറിന്റെ പന്തിൽ കാംപെൽ പുറത്തായി.

തുടർന്നെത്തിയ ആമിർ ജങ്കൂവും ഷായ് ഹോപും ചേർന്ന് വിൻഡീസിനെ അതിവേഗം മുന്നോട്ട് നയിച്ചു. 94 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സറുകളും അടക്കം ഷായ് ഹോപ് 104 റൺസ് നേടി. 70 പന്തിൽ 12 ഫോറും രണ്ട് സിക്സും സഹിതം ആമിർ ജങ്കൂവും സെഞ്ചുറി നേടി. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവ്, നമാൻ ധീർ, നബി എന്നിവർക്കെതിരെയാണ് വിൻഡീസ് ബാറ്റർമാർ റൺസ് അടിച്ചുകൂട്ടിയത്.

അതേസമയം, പരമ്പരയിലെ ആദ്യ ഏകദിനത്തിൽ കോലിയുടെയും ഗില്ലിന്റെയും സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1–0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര സ്വന്തമാക്കാനാകും.

ENGLISH SUMMARY:

West Indies delivered a dominant batting performance in the second ODI against India at the Barsapara Stadium in Guwahati, setting a massive total of 405 runs. Opting to field first after winning the toss, Indian skipper Shubman Gill saw early success when Prasidh Krishna dismissed opener Keacy Carty. However, the Windies hit back aggressively with brilliant centuries from John Campbell, Shai Hope, and Amir Jangoo. Having won the opening match of the three-game series, India must now execute their highest successful chase in ODI history to wrap up the series.