വിരാട് കോലി പുറത്താകാതെ കളിച്ച മൈതാനമാണ് തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ്. രണ്ടു ഏകദിനങ്ങള്‍ കളിച്ച തിരുവനന്തപുരത്ത് കോലി 199 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു ഇന്നിങ്സിലും പുറത്തായിട്ടില്ലെന്നതാണ് പ്രത്യേകത. 2023 ല്‍ ശ്രീലങ്കയ്ക്കെതിരെ 166 റണ്‍സ് അടിച്ച് സെഞ്ചറിയും കോലി നേടി. തിരുവനന്തപുരത്ത് ഇതേ ഫോം തുടരാനായാല്‍ ഇന്നും ആരാധകര്‍ക്ക് കോലി ഷോ പ്രതീക്ഷിക്കാം. ഒപ്പം കോലിയുടെ റെക്കോര്‍ഡുകള്‍ക്കും സാക്ഷിയാകാം.
ഇന്ത്യയുടെ ഏകദിന റണ്‍വേട്ടക്കാരില്‍ സച്ചിനു പിന്നില്‍ രണ്ടാമതാണ് കോലി. 59 റണ്‍സ് നേടിയാല്‍ കോലിക്ക് 15,000 ഏകദിന റണ്‍സ് എന്ന നാഴികകല്ലിലെത്താം. 302 ഇന്നിങ്സില്‍ നിന്നും 14,941 റണ്‍സാണ് കോലി നേടിയത്. 59 സെഞ്ചറിയും 79 അര്‍ധ സെഞ്ചറിയും കോലി ഇതുവരെ നേടി. കോലിക്ക് സെഞ്ചറിയടിക്കാന്‍ പറ്റിയ മണ്ണാണ് തിരുവനന്തപുരത്തേത്. ഇതുവരെ 59 ഏകദിന സെഞ്ചറികളാണ് കോലിക്കുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരെ 41 ഇന്നിംഗ്സുകളിൽ നിന്നും കോലി ഒൻപത് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
110 റണ്‍സ് നേടിയാല്‍ കോലിക്ക് മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കാം. ഹോം മത്സരങ്ങളില്‍ 6,976 റണ്‍സാണ് സച്ചിനുള്ളത്. വിരാട് കോലിക്ക് 6867 റണ്‍സുണ്ട്. 110 റണ്‍സ് നേടിയാല്‍ കോലിക്ക് ഈ റെക്കോര്‍ഡ് മറികടക്കാം. ഈ വര്‍ഷം ഇതുവരെ ആറു മല്‍സരങ്ങളില്‍ നിന്നായി 384 റണ്‍സാണ് കോലി നേടിയത്. ഒരു സെഞ്ചറിയും മൂന്നു അര്‍ധ സെഞ്ചറിയും കോലി നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് ബോളിങ്
കാര്യവട്ടത്തെ ഇന്ത്യ–വിന്‍ഡീസ് ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസ് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്ക്കായി നമന്‍ ദിറിന് അരങ്ങേറും.