ഏഷ്യൻ ഗെയിംസിൽ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ക്വാർട്ടൽ ഫൈനൽ മൽസരം ഉപേക്ഷിച്ചു. മഴ കാരണം മൽസരത്തിൽ ഒരു പന്തുപോലും എറിഞ്ഞില്ല. മൽസരം ഉപേക്ഷിച്ചതോടെ ഇന്ത്യ സെമിയിലേക്ക് മുന്നേറി. നിഷിൻ കൊറോഗി സ്പോട്സ് പാർക്കിൽ നടക്കേണ്ട പാക്കിസ്ഥാൻ– ഹോങ്കോങ് ആദ്യ ക്വാർട്ടർ ഫൈനലും മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ട്വൻറി 20 റാങ്കിങ് അടിസ്ഥാനമാക്കിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ഇന്ത്യ ലോക ഒന്നാം നമ്പർ ടീമും അഫ്ഗാൻ പത്താം സ്ഥാനത്തുമാണ്. ക്വാർട്ടർ ഫൈനൽ മഴമൂലം ഉപേക്ഷിച്ചതോടെ റാങ്കിങ് അടിസ്ഥാനമാക്കിയാണ് പാക്കിസ്ഥാനും സെമിയിലെത്തിയത്. നാളെ നടക്കുന്ന മൂന്നാം ക്വാർട്ടറിൽ ശ്രീലങ്കയും നേപ്പാളും നാലാം ക്വാർട്ടറിൽ ബംഗ്ലദേശും മലേഷ്യയും ഏറ്റുമുട്ടും. ശ്രീലങ്ക– നേപ്പാൾ മത്സരത്തിലെ വിജയി ആയിരിക്കും വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
ജപ്പാനിലെ നിഷിൻ കൊറോഗി സ്പോട്സ് പാർക്കിലായിരുന്നു മൽസരം നടക്കേണ്ടിയിരുന്നത്. മൽസരം തുടങ്ങാനിരിക്കെ വീണ്ടും മഴ എത്തിയതോടെയാണ് അംപയർ മൽസരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മൈതാനത്ത് ഉയർന്ന അളവിൽ ഈർപ്പമുള്ളതും മൽസരത്തിന് തിരിച്ചടിയായി. ഇന്നു മുഴുവൻ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുള്ളതിനാൽ അധികം കാത്തിരിക്കാതെ തന്നെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.