ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യമല്‍സരം നാളെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍. വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും കാര്യവട്ടം സ്റ്റേഡിയത്തിലെ അവസാന മൽസരമോ നാളെ നടക്കുക?. ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിടുന്ന ടൂർണ്ണമെന്റില്‍ ഇരുവരും തിളങ്ങുന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.
കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനം. 2018 ആദ്യ ഏകദിനത്തിൽ തിളങ്ങിയത് രോഹിത് ശർമയെങ്കിൽ 2023 ശ്രീലങ്കയ്ക്കെതിരെ 166 റൺസ് നേടിയ കോലിയുടെ വെടിക്കെട്ട് ആരും മറക്കില്ല. തുടർച്ചയായി രണ്ടാം ദിവസവും ഈ ഇന്ത്യ പരിശീലനത്തിൽ ഇറങ്ങി വരുന്നു. മൂന്നു മണിക്കൂറിലേറെ നെറ്റ്സിൽ ചെലവഴിച്ചു. വെസ്റ്റിൻഡീസുമായുള്ള പരമ്പരയുടെ ആദ്യ ഏകദിനത്തിൽ ഇരുവരും ഇറങ്ങുമ്പോൾ സെഞ്ച്വറിയിൽ കുറഞ്ഞതൊന്നും കാണികളുടെ മനസിൽ ഇല്ല.
റൺ ഒഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോർ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ ബോളിങ് കോച്ച് മോണെ മോർക്കൽ പറഞ്ഞു. സീനിയർ താരങ്ങളായ കോലിയുടെയും രോഹിത്തിന്റെയും സാന്നിധ്യം ടീമിനാകെ കരുത്താണെന്നും മോർക്കൽ പറഞ്ഞു. നെറ്റ്സിലെ പരിശീലനം കാണാൻ ആവേശത്തോടെ കാണികളും എത്തിയിരുന്നു