ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഫണ്ടു (യുഎന്‍എഫ്പിഎ)മായി പങ്കാളിത്തം പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കാരം സഞ്ജു സാംസണ്‍. ലിംഗസമത്വത്തിനായി പുരുഷന്മാരുടെ പിന്തുണ പ്രോത്സാഹിപ്പിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. സഞ്ജുവുമായുള്ള വിഡിയോ യുഎന്‍എഫ്പിഎ ഇന്ത്യയുടെ പേജില്‍ പങ്കുവച്ചു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണിത്.
സഞ്ജു എന്താണ് പറയുന്നതെന്ന് അറിയാന്‍ ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ടെന്നും അതുകൊണ്ട് എനിക്ക് ആളുകളോട് പോസറ്റീവായ കാര്യങ്ങള്‍ പറയാനാകുമെന്നും സഞ്ജു പറഞ്ഞു. ഇതാണ് യുഎന്‍ഇപിഎയുമായി പങ്കാളിത്തത്തിനു സാധിക്കുന്നതെന്നും സഞ്ജു പറഞ്ഞു. പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും തുല്യതയുള്ളൊരു ലോകം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുണ്ടെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ബഹുമാനിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും സഞ്ജു വിഡിയോയില്‍ പറഞ്ഞു.
യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ് ക്രിക്കറ്റ് ബൗണ്ടറികൾക്കപ്പുറത്തേക്ക് വളരണമെന്ന് യുഎന്‍എഫ്പിഎ പറഞ്ഞു. തുല്യ അവസരങ്ങൾ ഉറപ്പാക്കുക, പോസിറ്റീവായ പുരുഷത്വ മാതൃകകൾ സ്വീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യുഎന്‍എഫ്പിഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹി സർക്കാരിന്റെ ജന്‍ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായും സഞ്ജുവിനെ നിയമിച്ചിരുന്നു. ജൻ കൗശൽ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോടു കൂടിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയിരുന്നു.