Image credit: facebook/indiancricketteam

  • 'വളരെ നേരത്തെ തന്നെ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകള്‍ക്കുള്ള കിറ്റുകള്‍ അതത് മാനേജര്‍മാര്‍ക്ക് കൈമാറിയതാണ്. കിറ്റുകള്‍ ലഭിച്ചുവെന്നും യാതൊരു തരത്തിലുള്ള ആക്ഷേപങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു'

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പാകമായ ജഴ്സി കിട്ടിയില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കിറ്റ് നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു ഇന്‍സ്പയര്‍. പുരുഷ–വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ജഴ്സിയടങ്ങിയ കിറ്റ് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൈമാറിയതാണെന്നും മറിച്ചുള്ള വാദങ്ങള്‍ ശരിയല്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. Also Read: കിറ്റുമില്ല, കിടക്കാന്‍ ഇടവുമില്ല; താരങ്ങള്‍ക്ക് പാകമായ ജഴ്സി എത്തിയില്ല; ഇടപെട്ട് ബിസിസിഐ

'വളരെ നേരത്തെ തന്നെ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകള്‍ക്കുള്ള കിറ്റുകള്‍ അതത് മാനേജര്‍മാര്‍ക്ക് കൈമാറിയതാണ്. കിറ്റുകള്‍ ലഭിച്ചുവെന്നും യാതൊരു തരത്തിലുള്ള ആക്ഷേപങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 26ന് ടോക്യോയില്‍ നിന്ന് നഗോയയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ജെഎസ്ഡബ്ല്യു ഇന്‍സ്പയറിന്‍റെ കിറ്റിലുള്ള വസ്ത്രമാകും ധരിക്കുക. ഏഷ്യന്‍ ഗെയിംസിന്‍റെ മൂല്യങ്ങളും നിലവാരവും ഉയര്‍ത്തിപ്പിടിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്' വക്താവ് വ്യക്തമാക്കി. 

ജപ്പാനെതിരെ സെപ്റ്റംബര്‍ 22ന് നടക്കുന്ന മല്‍സരത്തില്‍ സ്റ്റാര്‍ഡാര്‍ഡ് ജഴ്സിയിട്ടാവും ടീം ഇന്ത്യ കളിക്കാനിറങ്ങുക.  സെപ്റ്റംബര്‍ 28 മുതലുള്ള മല്‍സരത്തിലാകും ഏഷ്യന്‍ ഗെയിംസ് ജഴ്സി ധരിക്കുക.

ക്രിക്കറ്റ് താരങ്ങളില്‍ ചിലരുടെ പാകത്തിനുള്ളതല്ല ജഴ്സിയെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നുമായിരുന്നു ഐഒസി നേരത്തെ വിശദീകരിച്ചത്. വലിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിവച്ചത്. ടീമിന്‍റെ താമസ സൗകര്യത്തെ ചൊല്ലിയും നേരത്തെ വിവാദങ്ങളുയര്‍ന്നിരുന്നു. അധികൃതരൊരുക്കിയ താമസ സ്ഥലത്ത് കിറ്റുകള്‍ വയ്ക്കാനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിസിസിഐ പ്രത്യേക താമസ സൗകര്യം ഒരുക്കിയിരുന്നു. 

ENGLISH SUMMARY:

Kit manufacturer JSW Inspire has rejected reports claiming that Indian cricket team players at the Asian Games received ill-fitting jerseys. The company stated that official kits were delivered to team managers well in advance without any complaints. Indian players will wear standard jerseys for their match against Japan on September 22 before switching to official Asian Games kits from September 28. JSW Inspire emphasized its commitment to maintaining the values and quality standards of the Asian Games amidst surrounding logistical debates.