• സംഘാടകർ അനുവദിച്ച മുറികളിൽ കിറ്റ് ബാഗുകൾ വെക്കാൻ സൗകര്യമില്ല.

ഏഷ്യന്‍ ഗെയിംസിന് പോകുന്ന ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ കിറ്റില്‍ പ്രതിസന്ധി. ഞായറാഴ്ച ജപ്പാനിലേക്ക് യാത്ര തിരിക്കുന്ന ടീമിനു ഇതുവരെ യഥാര്‍ഥ സൈസിലുള്ള ജഴ്സി ലഭിച്ചിട്ടില്ല. ഗെയിംസ് സംഘാടകര്‍ അനുവദിച്ച മുറികളില്‍ കിറ്റ് വെയ്ക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ ബിസിസിഐ ഇന്ത്യന്‍ പുരുഷ ടീമിന് പ്രത്യേക താമസസൗകര്യമൊരുക്കി. 

Also Read: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കൊടുക്കാന്‍ നഖ്‍വി; ഇന്ത്യയ്ക്ക് നിരസിക്കാന്‍ സാധിക്കില്ല; പുതിയ പ്രതിസന്ധി

സെപ്റ്റംബർ 22 ന് ജപ്പാനെതിരെ നടക്കുന്ന ട്വന്‍റി 20 മല്‍സരത്തില്‍ ഇന്ത്യൻ ടീം സ്റ്റാൻഡേർഡ് കിറ്റാണ് ധരിക്കുക. സെപ്റ്റംബർ 28 ന് ആരംഭിക്കുന്ന മത്സരത്തിലാണ് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ജഴ്‌സി ധരിക്കുക. രണ്ടു വ്യത്യസ്ത ജഴ്സികള്‍ ആവശ്യമുള്ളതിനാലാണ് പ്രതിസന്ധിയെന്നാണ് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ വ്യക്തമാക്കിയത്. കളിക്കാരുടെ ജഴ്സിയെച്ചൊല്ലി ബിസിസിഐയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ കിറ്റ് സ്പോൺസർമാരായ 'ജെഎസ്‌ഡബ്ല്യു ഇൻസ്പയറും' തമ്മിൽ നിരവധി തവണ ചർച്ചകള്‍ നടത്തിയിരുന്നു.

'ക്രിക്കറ്റ് താരങ്ങളുടെ കിറ്റുകളിൽ വലിപ്പവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും പരിഹരിച്ചിട്ടുണ്ട്. ഇനി ഏതാനും ചിലത് മാത്രമാണ് ബാക്കിയുള്ളത്. അവ ഉടൻ തന്നെ ടീമിന് എത്തിച്ചു നൽകും. കളിക്കാർക്ക് രണ്ട് വ്യത്യസ്ത ജഴ്സികൾ ആവശ്യമുള്ളതിനാലാണിത് സംഭവിച്ചത്' എന്ന് ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

Also Read: 'ഇനി തുടരാനില്ല'; ബിസിസിഐയെ അറിയിച്ച് അഗാര്‍ക്കര്‍

അതേസമയം, ജപ്പാനിലെത്തുന്ന ഇന്ത്യന്‍ ടീമിന് ബിസിസിഐ പ്രത്യേക താമസസൗകര്യമൊരുക്കിയിട്ടുണ്ട്. കിറ്റ് ബാഗുകള്‍ സൂക്ഷിക്കാനുള്ള സൗകര്യം പുരുഷ ടീമിന് അനുവദിച്ച ഹോട്ടലില്‍ ഇല്ലാത്തതിനാലാണിത്.  സംഘടകര്‍ നല്‍കിയ ഹോട്ടലിലാണ് വനിതാ ടീം താമസിക്കുന്നത്. ഏഷ്യൻ ഗെയിംസിനെത്തിയ  കായികതാരങ്ങൾക്ക് താമസസ്ഥലം ലഭിക്കുന്നതിന് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. പ്രത്യേക ഗെയിംസ് വില്ലേജ് ഒരുക്കാത്തതിനാല്‍ ക്രൂസ് കപ്പലുകളിലും കണ്ടെയ്നറുകളിലും  ഹോട്ടലുകളിലുമാണ് കായിക താരങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

The Indian men's cricket team heading to the Asian Games in Japan is facing a crisis regarding incorrect jersey sizes and inadequate accommodation arrangements. With the team scheduled to travel on Sunday, players have yet to receive their properly fitted official kits due to the requirement of two different sets of uniforms for standard matches and official Asian Games fixtures. Additionally, the BCCI has stepped in to arrange alternative hotel accommodation for the men's team as the organizers' assigned rooms lacked space to store their bulky equipment bags. Other athletes at the Asian Games have also reported severe logistics issues, with many forced to wait for hours and stay in cruise ships, containers, or distributed hotels due to the absence of a dedicated Games Village.