**EDS: THIRD PARTY** In this image via X/@ICC, Indian captain Shubman Gill and coach Gautam Gambhir during a practice session ahead of the first Test cricket match against England, at Headingley, Leeds, Thursday, June 19, 2025. (ICC via PTI Photo) (PTI06_19_2025_000323A)
ഏകദിന ലോകകപ്പിന് ഒരു വര്‍ഷത്തിലേറെ ശേഷിക്കെ ബിസിസിഐക്ക് മുന്നില്‍ വമ്പന്‍ ആവശ്യവുമായി ശുഭ്മന്‍ ഗില്ലും ഗൗതം ഗംഭീറും. ലോകകപ്പിന് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പരയ്ക്ക് അവസരം ഉണ്ടാക്കി നല്‍കണമെന്ന് ഇന്ത്യന്‍ ടീം നായകനും കോച്ചും ബിസിസിഐയോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആവശ്യം ഗൗരവമായി എടുത്ത ബിസിസിഐ ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചുവെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലോ ആറോ മല്‍സരങ്ങളുടെ പരമ്പര കളിക്കാന്‍ കഴിഞ്ഞാല്‍ ടീമിന് അത് പ്രയോജനം ചെയ്യുമെന്നാണ് ശുഭ്മന്‍ ഗില്ലും ഗംഭീറും ബോര്‍ഡിനെ അറിയിച്ചത്. ടീം ഇന്ത്യയുടെ ക്രിക്കറ്റ് ടൂറില്‍ ബിസിസിഐ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
അതേസമയം, ലോകകപ്പിന് മുന്നോടിയായി ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പരുക്കുകളൊഴിവാക്കി ടൂര്‍ണമെന്റിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ തയാറെടുക്കൂവെന്നാണ് താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സൂചനയുണ്ട്. ടീമിന്‍റെ സ്ട്രെങ്ത് ആന്‍റ് കണ്ടീഷനിങ് കോച്ചായ അഡ്രിയാന്‍ ലിറൂക്സ് ഇതിനായുള്ള പ്രത്യേക പദ്ധതി തയാറാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. താരങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായുള്ള ബിസിസിഐയുടെ അവലോകന യോഗത്തില്‍ ഗില്ലും ഇന്നലെ പങ്കെടുത്തിരുന്നു. ജസ്പ്രീത് ബുംറയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ഫിറ്റ്നസിലാണ് പ്രത്യേക ശ്രദ്ധ നല്‍കുന്നത്.