rohit-sharma-ajit-agarkar

TOPICS COVERED

  • രോഹിത് ശർമ ഏകദിനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും വിരമിക്കൽ സംബന്ധിച്ച് വെറുതെ അഭ്യൂഹങ്ങൾ ഉണ്ടാക്കരുതെന്നും ബിസിസിഐ യോഗത്തിന് ശേഷം ദേവജിത് സൈകിയ വ്യക്തമാക്കി.

രോഹിത് ശര്‍മ ഏകദിന ടീമില്‍ തുടരുമെന്ന സൂചന നല്‍കി ബിസിസിഐ. അവലോകന യോഗ ശേഷം മാധ്യമങ്ങളെ കണ്ട ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയാണ് രോഹിതിന്‍റെ പ്രകടനത്തെ പുകഴത്തി സംസാരിച്ചു. രോഹിത് നന്നായി കളിക്കുന്നുണ്ടെന്നും വെറുതെ അഭ്യൂഹങ്ങളുണ്ടാക്കരുതെന്നും ദേവജിത് സൈകിയ പറഞ്ഞു. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍,  ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, ട്വന്‍റി 20 ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, സെന്‍റര്‍ ഓഫ് എക്സലന്‍സ് ചീഫ് വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ യോഗത്തിനെത്തിയില്ല. 

'എല്ലാ മത്സരങ്ങളിലും രോഹിത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. വേറെ എന്താണ് വേണ്ടത്? കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം 130-140 റൺസ് നേടി. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ഊഹാപോഹങ്ങൾ? ഊഹാപോഹങ്ങൾക്ക് ഞാൻ തീറ്റ കൊടുക്കാൻ ആഗ്രഹിക്കുന്നില്ല' എന്നാണ് രോഹിത് ശർയുടെ വിരമിക്കൽ ഊഹാപോഹങ്ങളെയും കുറിച്ച് ദേവജിത് സൈകിയ പറഞ്ഞത്. 

അതേസമയം, ചീഫ് സെലക്ടർ അജിത് അഗാർക്കർ യോഗത്തിനെത്തിയില്ല. ഓൺലൈനായി യോഗത്തിൽ പങ്കെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം പങ്കെടുത്തില്ലെന്നാണ് വിവരം. അതേസമയം, യോഗത്തില്‍ അഗാര്‍ക്കറുടെ കാലാവധി ചര്‍ച്ച ചെയ്തില്ല. 

കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതുകൊണ്ടാണ് കളിക്കാർക്ക് പരിക്കേല്‍ക്കുന്നതെന്നും സൈകിയ പറഞ്ഞു. 'ഇംഗ്ലണ്ടിൽ ഏകദിനം കളിച്ച 15 അംഗ ടീമിൽ 3–4 കളിക്കാർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം രണ്ടു മാസം ഐ.പി.എൽ കളിച്ചിരുന്നു. ഇതെല്ലാം കളിക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഭാവിയിലെ ഷെഡ്യൂളുകളില്‍ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ചില പോംവഴികൾ കണ്ടെത്താന്‍ ശ്രമിക്കുകയാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:

The Board of Control for Cricket in India (BCCI) has strongly indicated that Rohit Sharma will continue in the ODI setup, dismissing ongoing retirement rumors. Following a high-level review meeting, BCCI Joint Secretary Devajit Saikia praised the veteran batter's recent performance, including a striking century. The meeting was attended by key figures including head coach Gautam Gambhir, ODI captain Shubman Gill, T20I captain Shreyas Iyer, and VVS Laxman, though chief selector Ajit Agarkar was absent due to personal reasons. Addressing the issue of player injuries, Saikia noted that heavy match schedules, including the IPL, impact player fitness, and the board is actively seeking scheduling solutions for the future.