TAGS

ദ്രാവിഡും സേവാഗും വീണ്ടും ഇന്ത്യന്‍ ജേഴ്സി അണിയാന്‍ പോകുന്നു. ഓസ്ട്രേലിയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലാണ് സര്‍പ്രൈസ്.  

ഓസ്ട്രേലിയ്ക്ക് എതിരായ  ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലാണ് രാഹുൽ ദ്രാവിഡിന്‍റെ ഇളയ മകൻ അൻവയ് ദ്രാവിഡും വീരേന്ദർ സേവാഗിന്‍റെ മകൻ ആര്യവീര്‍ സേവാഗും ഇടംപിടിച്ചത്.

രാഹുൽ ദ്രാവിഡിനെപ്പോലെ വിക്കറ്റ് കീപ്പിങ് കൂടി വശമുള്ള ബാറ്ററാണ് 17 കാരനായ അൻവയ്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലും അന്‍വയ് അംഗമായിരുന്നു. 18 വയസുകാരനായ ആര്യവീര്‍ സേവാഗ്  കൂച്ച് ബിഹർ ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകളിലെ മികവിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ടീമിലേയ്ക്ക് എത്തുന്നത്. ഓപ്പണിങ്ങ് ബാറ്ററായ ആര്യവീര്‍ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍  വെസ്റ്റ് ഡല്‍ഹി ലയണ്‍സിനായി തിളങ്ങിയിരുന്നു. മൂന്നുമല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായാണ് ഓസ്ട്രേലിയന്‍ ടീം ഇന്ത്യയില്‍ എത്തുന്നത്. 2012ലാണ് രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സെവാഗും അവസാനമായി ഓസ്ട്രേലിയയില്‍ കളിച്ചത്. 

ENGLISH SUMMARY:

Rahul Dravid's son and Virender Sehwag's son have been selected for the India U19 team to face Australia. This surprise selection brings together the next generation of cricketing talent, following in the footsteps of their legendary fathers.