india-champions

TOPICS COVERED

  • കൊളംബോ ടെസ്റ്റിൽ ഇരു ഇന്നിങ്സിലും സെഞ്ചുറി നേടി സൊനാൽ ദിനുഷ. ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരം സമനിലയിൽ പിരിഞ്ഞു.

കൊളംബോ ടെസ്റ്റില്‍ പൊരുതിക്കയറി സമനില പിടിച്ച്  ശ്രീലങ്ക. രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ സൊനാല്‍ ദിനുഷയാണ് ഇന്ത്യന്‍ ജയം തടഞ്ഞത്. ഫോളോ ഓണ്‍ വഴങ്ങിയ ലങ്ക രണ്ടാം ഇന്നിങ്സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സില്‍ നില്‍ക്കെ സമനിലയില്‍ പിരിഞ്ഞു. ദിനുഷയാണ് മല്‍സരത്തിലെ താരം. 

ഒന്നാം ഇന്നിങ്സില്‍ 509 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ ശ്രീലങ്കയെ ഒന്നാം ഇന്നിങ്സില്‍ 290 റണ്‍സിന് പുറത്താക്കിയിരുന്നു. ഫോള്‍ഓണ്‍ വഴങ്ങിയ ലങ്ക നടത്തിയ ചെറുത്തുനില്‍പ്പാണ് സമ്പൂര്‍ണ പരാജയം ഒഴിവാക്കിയത്. ആദ്യ ഇന്നിങ്സിലേത് പോലെ പസിന്ദു സൂര്യബന്ദാര, ദിനുഷ എന്നിവരാണ് ശ്രീലങ്കയ്ക്ക് ബാറ്റിങില്‍ കരുത്തായത്. 

133 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദിനുഷയാണ് ശ്രീലങ്കയുടെ നെടുംതൂണ്‍. അവസാന വിക്കറ്റുകളിലെ ചെറുത്തുനില്‍പ് സമനിലയിലെത്തിച്ചു. ഏഴാം വിക്കറ്റില്‍ ദിനുഷ - നുവാന്ദ കൂട്ടുകെട്ട് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി. നുവാന്ദ 46 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ 169 പന്ത് നേരിട്ട ദിനുഷ – ലഹിരു കുമാര സഖ്യം 47 റണ്‍സ് നേടി.  ശ്രീലങ്കയ്ക്കായി രണ്ടാ ഇന്നിങ്സില്‍ പസിന്ദു സൂര്യബന്ദാരയും (92) കമിന്ദു മെന്‍ഡിസും (55) അര്‍ധ സെഞ്ചറി നേടി. 

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിലും മൂന്നു വിക്കറ്റെടുത്ത മാനവ് സുത്തര്‍ ആറു വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ  മൂന്നു വിക്കറ്റു വീഴ്ത്തി. ആദ്യ  മല്‍സരം ജയിച്ച ഇന്ത്യ പരമ്പര 1–0ന് സ്വന്തമാക്കി. ദേവ്്ദത്ത് പടിക്കലാണ് പരമ്പരയിലെ താരം.

ENGLISH SUMMARY:

Sonal Dinusha scored a brilliant century in both innings to help Sri Lanka secure a dramatic draw against India in the Colombo Test. Following a follow-on, Sri Lanka reached 429 for nine in their second innings, denying India a clean sweep of the series. Manav Suthar was the pick of the Indian bowlers with six wickets in the second innings. Despite the draw in the final match, India claimed the series 1-0 based on their victory in the opening encounter.