India's Yashasvi Jaiswal, second right, and Sri Lanka's Asitha Fernando (78) exchange words during day one of the second cricket test match between Sri Lanka and India in Colombo, Sri Lanka, Sunday, Aug. 23, 2026. (AP Photo/Eranga Jayawardena)

India's Yashasvi Jaiswal, second right, and Sri Lanka's Asitha Fernando (78) exchange words during day one of the second cricket test match between Sri Lanka and India in Colombo, Sri Lanka, Sunday, Aug. 23, 2026. (AP Photo/Eranga Jayawardena)

  • ഐസിസി നടപടിയെടുത്താന്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നും 10 ഏകദിനങ്ങളില്‍ നിന്നും യശസ്വിക്ക് പുറത്തിരിക്കേണ്ടി വരും. ലെവല്‍ 4 ല്‍ വരുന്ന കുറ്റമാണ് യശസ്വിയുടേതെന്ന് തെളിഞ്ഞാല്‍ ആജീവനാന്ത വിലക്കും ലഭിക്കും

കൊളംബോ ടെസ്റ്റിന്‍റെ ആദ്യ ദിനം ശ്രീലങ്കയ്ക്കെതിരെ ബാറ്റ് ചെയ്യവേ ഗ്രൗണ്ടിലെ കയ്യാങ്കളിയില്‍ യശസ്വിക്കെതിരെ നടപടിക്ക് ഐസിസി. 45 റണ്‍സെടുത്ത യശസ്വിയെ അസിത ഫെര്‍ണാണ്ടോ പുറത്താക്കിയതിന് പിന്നാലെയാണ് ഗ്രൗണ്ടില്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. ഡ്രസിങ് റൂമിലേക്ക് നടന്ന യശസ്വി പെട്ടെന്ന് തിരിഞ്ഞെത്തി ഫെര്‍ണാണ്ടോയ്ക്ക് നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് ചൂടന്‍ വാദപ്രതിവാദമുണ്ടായി. ഒടുവില്‍ ലങ്കന്‍ താരങ്ങളെത്തി ഫെര്‍ണാണ്ടോയെയും ദേവ്ദത്ത് പടിക്കല്‍ യശസ്വിയെയും ഡ്രസിങ് റൂമിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. വഴങ്ങാതെ യശസ്വി വീണ്ടും ഫെര്‍ണാണ്ടോയ്ക്ക് അരികിലേക്ക് എത്തി. രൂക്ഷ വിമര്‍ശനമാണ് മുന്‍താരങ്ങളടക്കം യശസ്വിക്ക് നേരെ ഉയര്‍ത്തിയത്. 

'വാക്കു തര്‍ക്കം സ്വാഭാവികമാണ്.  പക്ഷേ ശാരീരിക ഏറ്റുമുട്ടലിലേക്ക് അതിനെ കൊണ്ടെത്തിക്കുന്നത് ശരിയല്ല. കഴിഞ്ഞ കളിയില്‍ യശസ്വി ഫീല്‍ഡ് ചെയ്യുന്നതിനിടെ നിരോഷനോട് സംസാരിച്ചത് വൈറലായിരുന്നു. ഉപയോഗിക്കുന്ന പദപ്രയോഗങ്ങളില്‍ കുഴപ്പമില്ലെങ്കില്‍ വര്‍ത്താനം നല്ലതാണ്. പക്ഷേ അതേ കാര്യം തിരിച്ച് സംഭവിക്കുമ്പോള്‍ പ്രകോപിതനാകരുത്. വേറെ ഒരാള്‍ കളിയാക്കുമ്പോള്‍ സഹിക്കാന്‍ പറ്റാത്തവര്‍ അങ്ങോട്ടും കളിയാക്കാന്‍ നില്‍ക്കരുത്. പിന്‍വലിക്കാനാകാത്ത ഒരു വാക്കും കളിക്കളത്തില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാവരുത്'- അജയ് ജഡേജ തുറന്നടിച്ചു. കളിയുടെ 17–ാം ഓവറിലെ അവസാന പന്തിലാണ് യശസ്വി പുറത്തായത്. തുടര്‍ന്നായിരുന്നു ആദ്യം വാക്കേറ്റവും പിന്നാലെ തലകൂട്ടിയിടിപ്പിച്ചും ഇരുവരും കോര്‍ത്തത്. അതേസമയം ബോളറുടെ കമന്‍റിലാണ് യശസ്വി തിരിച്ച് പറഞ്ഞതെന്നും ഗുരുതരമായ പിഴവ് യശസ്വിയുടെ ഭാഗത്ത് നിന്നുണ്ടായതായി താന്‍ കരുതുന്നില്ലെന്നുമായിരുന്നു സിതാന്‍ഷു കോട്ടകിന്‍റെ ന്യായീകരണം.

ഐസിസി നടപടിയെടുത്താന്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നും 10 ഏകദിനങ്ങളില്‍ നിന്നും യശസ്വിക്ക് പുറത്തിരിക്കേണ്ടി വരും. ലെവല്‍ 4 ല്‍ വരുന്ന കുറ്റമാണ് യശസ്വിയുടേതെന്ന് തെളിഞ്ഞാല്‍ ആജീവനാന്ത വിലക്കും ലഭിക്കും. താരങ്ങള്‍ക്കെതിരായ അക്രമം, ഭീഷണി, അസഭ്യം പറച്ചില്‍, ഒഫീഷ്യല്‍സിനെതിരായ അധിക്ഷേപം എന്നിവയാണ് ലെവല്‍ 4 ല്‍ വരുന്ന കുറ്റകൃത്യങ്ങള്‍. 

ഇതാദ്യമായല്ല യശസ്വി എതിര്‍ ടീമിലെ കളിക്കാരനോട് ഇത്തരത്തില്‍ നിലവിട്ട് പെരുമാറുന്നത്. 2022 ലെ ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ താരം രവി തേജയുമായും സമാന രീതിയില്‍ യശസ്വി ഉടക്കി. അപംയര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും യശസ്വി വഴങ്ങിയില്ല. ഒടുവില്‍ അജിന്‍ക്യ രഹാനം ഇടപെട്ട് യശസ്വിയെ ഡ്രസിങ് റൂമിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. 

ENGLISH SUMMARY:

During the opening day of the Colombo Test against Sri Lanka, Indian batsman Yashasvi Jaiswal faced potential ICC disciplinary action following an intense on-field altercation with fast bowler Asitha Fernando. After being dismissed for 45 runs, Jaiswal turned back midway toward the dressing room to confront Fernando, leading to a heated verbal exchange that required teammates to intervene. Former cricketers have sharply criticized his behavior, which echoes a similar disciplinary incident during the 2022 Duleep Trophy. Depending on the ICC's ruling, Jaiswal could face a suspension of up to five Tests and ten ODIs, with a Level 4 charge potentially carrying a severe ban.