കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ തുടക്കമാകാൻ ഇനി രണ്ടു നാൾ. തിരുവനന്തപുരത്ത് നടന്ന വർണാഭമായ ചടങ്ങിൽ ടീമുകളെ അവതരിപ്പിച്ചു. കെസിഎല്‍ ഐക്കൺ സഞ്ജു സാംസൺ മുഖ്യാതിഥിയായി. 

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ ആറ് ടീമുകളുടെയും രാജകീയമായി അവതരിപ്പിച്ചു. ചാമ്പ്യൻ ട്രോഫിയുമായി ടീം ക്യാപ്റ്റൻമാരെ അവതരിപ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്. പിന്നാലെ ഓരോ ടീമിന്‍റെയും കളിക്കാരും കോച്ചിങ് സ്റ്റാഫും ഉടമകളും വേദിയിലേക്ക്. ആദ്യം നിലവിലെ ജേതാക്കളായ കൊച്ചിൻ ബ്ലൂ ടൈഗേഴ്സ്. തുടർന്ന് ബാക്കി ടീമുകളും. ഇതിനിടയിൽ കെസിഎല്‍ ഐക്കൺ സഞ്ജു സാംസൺ വേദിയിലേക്ക്.

കെസിഎല്‍ എക്കാലവും നിലനിർത്തേണ്ടത് ഓരോരത്തരുടെയും കടമയാണെന്ന് സഞ്ജു പറഞ്ഞു. നടൻ മോഹൻലാലും സഞ്ജു സാംസണും ഒരുമിച്ചഭിനയിച്ച കെസിഎല്‍ മൂന്നാം സീസണിന്‍റെ പ്രചാരണ വീഡിയോയും ചടങ്ങിൽ പുറത്തിറക്കി. ഒപ്പം വിവിധ കലാപരിപാടികളും അരങ്ങേറി.

ENGLISH SUMMARY:

Kerala Cricket League Season 3 is set to begin in two days, with a grand ceremony in Thiruvananthapuram officially unveiling the teams. KCL icon Sanju Samson was the chief guest at the event, which also saw the release of the promotional video featuring him and actor Mohanlal.